ഡോ. ശ്യാമപ്രസാദ്, വൈകല്യങ്ങളെ തോൽപ്പിച്ച അത്ഭുതപ്രതിഭ!

ഡോ. ശ്യാമപ്രസാദ്

സ്റ്റീഫൻ ഹോക്കിങ്സിനെ പോലെ ജന്മ വൈകല്യങ്ങൾ ജീവിതത്തെ ബാധിക്കാതെ, കഠിന പ്രയത്നം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ജീവിതത്തിൽ കഷ്ടതകൾ നേരിടുന്നവർക്ക് മാതൃകയായി മാറിയവർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളാണ് ഡോ. ശ്യാമപ്രസാദ്.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഡോ. ശ്യാമപ്രസാദിനെ 'സെറിബ്രൽ പാൾസി' എന്ന അപൂർവ്വ രോഗം ബാധിച്ചത് കൈക്കുഞ്ഞായിരിക്കെയാണ്. സ്വന്തം കുറവുകളിൽ തളർന്നു പോകാതെ കുട്ടിക്കാലം മുതൽ തന്നെ തന്റെ ജീവിത ലക്ഷ്യത്തിനായി പരിശ്രമിച്ച ഡോ. ശ്യാമപ്രസാദ് വളർന്നത് സമൂഹത്തിനു തന്നെ വലിയൊരു പാഠമായി. സമൂഹത്തിൽ നിന്നുമുള്ള തുറിച്ച് നോട്ടങ്ങളെയും മാറ്റി നിർത്തപ്പെടലുകളെയും ഭയക്കാതെ, ജീവിത വിജയം കൈവരിക്കുന്നതിൽ ശ്യാമിനെ പിന്തുണച്ചതു മാതാപിതാക്കളും ഡോക്ടർമാരും.

കണ്ണൂർ സർവകലാശാലയിൽ നിന്നും ഇക്കണോമിക്‌സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം, സിഡിഎസിൽ നിന്നും പിഎച്ച്ഡി, മുംബൈ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസേർച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറേറ്റ്, ഇങ്ങനെ തുടരുന്നു കാസർകോട് കേന്ദ്രിയ സർവകലാശായിലെ അധ്യാപകനായ ഡോ. ശ്യാമ പ്രസാദിന്റെ നേട്ടങ്ങളുടെ പട്ടിക.

തങ്ങളുടെ പ്രിയ അധ്യാപകൻ ഡോ. ശ്യാമ പ്രസാദിനെക്കുറിച്ചു വിദ്യാർത്ഥികൾ:

"എന്തിനെക്കുറിച്ചും സംശയം ചോദിച്ചാൽ ഒരു നിമിഷം പോലും വേണ്ട സാറിന് ഉദാഹരണം സഹിതം ഉത്തരം പറയാൻ. ഒരു അധ്യാപകൻ എന്ന നിലയിൽ എല്ലാ തരത്തിലുമുള്ള പിന്തുണ സാറിൽ നിന്നും ഞങ്ങൾക്ക് ലഭിക്കാറുണ്ട്. അദ്ദേഹത്തോട് എന്ത് ആവശ്യപ്പെട്ടാലും അത് നടക്കും എന്ന ഒരു ഉറപ്പുണ്ട് ഞങ്ങൾക്കെല്ലാവർക്കും." (കാസർകോട് കേന്ദ്രിയ സർവകലാശായിലെ വിദ്യാർത്ഥിനി)

"എല്ലാ കാര്യങ്ങളെപ്പറ്റിയും സാറിന് സ്വന്തം കാഴ്ച്ചപ്പാടുകളുണ്ട്. ഒരു സഹോദരൻ എന്ന നിലയിലാണ് ഞങ്ങൾ വിദ്യാത്ഥികളോട് സാർ ഇടപഴകാറുള്ളത്. സാറിന്റെ കുറവുകൾ അധ്യാപനത്തെ ബാധിക്കുന്നതായി ഇതുവരെ ഞങ്ങൾക്ക് തോന്നിയിട്ടില്ല." ആര്യാ സെൻ (കാസർകോട് കേന്ദ്രിയ സർവകലാശായിലെ വിദ്യാർത്ഥിനി)

“ബുദ്ധി മുട്ടുകൾ ഉള്ള പല നിമിഷങ്ങളെയും സാർ വളരെ ലളിതമായി ആണ് നോക്കി കാണുന്നത്. അത് ഞങ്ങൾക്കെല്ലാവർക്കും ഒരു പ്രചോദനമാണ്”. ലെൻസാ ഫിലിപ്പ് കാസർകോട് (കേന്ദ്രിയ സർവകലാശായിലെ വിദ്യാർത്ഥിനി)

ഡോ. ശ്യാമിന്റെ ജീവിതത്തിൽ പ്രചോദനമായി മാറിയ അമ്മയുടെ വാക്കുകൾ :

"ശ്യാം ജനിച്ചതിനു ശേഷം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടി ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ ഒരു സാധാരണ അമ്മയെന്ന നിലയിൽ നിന്നും പ്രത്യേകതകളുള്ള അമ്മയായി മാറുകയായിരുന്നു. കൂടാതെ, എന്റെ ഭർത്താവ് എപ്പോഴും പറയുന്ന ഒരു വാചകമാണ് ' എവരി പ്രോബ്ലം ഹാസ് എ സൊല്യൂഷൻ'. അതാവാം എനിക്ക് ശ്യാമിനെ മുന്നോട്ടു നയിക്കാനുള്ള ധൈര്യം തന്നത്".

'സെറിബ്രൽ പാൾസി' എന്ന അപൂർവ്വരോഗം തന്നെ തോൽപ്പിച്ചപ്പോഴും പ്രതീക്ഷകളും ആത്മവിശ്വാസവും കൈവിടാതെ ജീവിതത്തതിൽ മുന്നേറുന്ന ഡോ. ശ്യാമപ്രസാദിന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുക നേട്ടങ്ങളുടെ അഭിമാനം. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവർക്ക് മാതൃകയായി മാറിയ ഡോ.ശ്യാം ഇനി കുട്ടിപ്പോരാളികളെ എതിരിടാൻ കുട്ടികളോടാണോ കളിയുടെ വേദിയിലേക്ക്...

'കുട്ടികളോടാണോ കളി ?' എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ