Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടുവയസുകാരന്റെ പ്രണയം മാതാപിതാക്കൾ ആഘോഷിച്ചു, എന്തിന്?

 David Spisak ഡേവിഡ് സ്പിസാക് ആയ്‍ലയ്ക്കൊപ്പം

എട്ടു വയസുകാരനായ ആൺകുട്ടി തനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറയുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്ന എത്ര മാതാപിതാക്കൾ ഉണ്ടാവും? പ്രായത്തിന്റെ പക്വതക്കുറവാണെന്ന പരിഗണന പോലും നൽകാതെ പഠിക്കേണ്ട സമയത്തു പഠിക്കൂ എന്നു പറഞ്ഞു വഴക്കു പറയും അല്ലെങ്കിൽ ഉപദേശത്തിലൂടെ വഴിതിരിച്ചു വിടും. എന്നാൽ വിർജീനിയയിലെ മാതാപിതാക്കൾ തങ്ങളുടെ എട്ടു വയസുള്ള മകന്‍ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അറിയിച്ചതോടെ അവരു‌ടെ പ്രണയം ആഘോഷിക്കുകയാണ്. ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം പക്ഷേ തീർത്തും വേദനാജനകമായ കാര്യമാണ് അവരുടെ തീരുമാനത്തിനു പിന്നിൽ. മറ്റൊന്നുമല്ല പൊന്നോമന മകന് കാൻസര്‍ ബാധിച്ചിരിക്കുകയാണ്. ഡേവിഡ് സ്പിസാക് എന്ന മകന്‍ അർബുദ രോഗത്തിന്റെ അവസാനഘട്ടത്തിലായതോടെ മകന്റെ ഇഷ്ടങ്ങളോരോന്നും കണ്ടറിഞ്ഞു നടത്തുകയണ് ഈ മാതാപിതാക്കൾ.

ഏഴു വയസുകാരിയായ ആയ്‍ലയെ ഡേവിഡിനെപ്പോലെ തന്നെ ഇഷ്ടമാണ് ഇരുവർക്കും. മകന് ആയ്‍ലയെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അമ്മ ആംബർ പെൺകുട്ടിയു‌ടെ അമ്മയായ ആഞ്ചലയെ വിളിച്ചിരുന്നു. അവരും പ്രണയത്തിനു സർവ പിന്തുണയും നല്‍കി. പലര്‍ക്കും അവരുടെ കഥയിൽ നിന്നും പഠിക്കാനുണ്ട്, ദിവസത്തിന്റെ അവസാനം വരെയും സ്നേഹിക്കുക എന്ന കാര്യമാണ് പ്രധാനം, ആഞ്ചല പറയുന്നു. സ്കൂൾ മേറ്റ് കൂടിയായ ആയ്‍ലയെ ആര്‍ട്ക്ലാസിനിടയില്‍ വച്ചാണ് താനിഷ്ടമാണെന്ന് പറഞ്ഞതെന്ന് പറയുന്നു ഡേവിഡ്. ഡേവിഡിനൊപ്പം കരുതലും പരിചരണവുമായി അമ്മയെപ്പോലെ കുഞ്ഞു ആയ്‍ലയും ഇപ്പോൾ കൂട്ടിനുണ്ട്. രണ്ടു വയസുള്ളപ്പോഴാണ് ഡേവിഡിനെ അർബുദരോഗം ബാധിക്കുന്നത്. രണ്ടു സർജറിയ്ക്കു ശേഷവും അർബുദ രോഗം ഡേവിഡിനെ കൂടുതൽ പിടിമുറുക്കിയിട്ടേയുള്ളു. ഇപ്പോൾ ചികിത്സയെല്ലാം നിർത്തി സാധാരണ ജീവിതത്തിലൂടെ അവനു ചെറുതെങ്കിലും പരമാവധി സന്തോഷജീവിതം നൽകാനുള്ള ശ്രമത്തിലാണു വീട്ടുകാര്‍.

 David Spisak ഡേവിഡ് സ്പിസാക് ആയ്‍ലയ്ക്കൊപ്പം