ഹൃദയഭേദകം ആ യാത്രാമൊഴി, കണ്ണുനിറയ്ക്കും ഈ ചിത്രം!

ജിമ്മും സിന്‍ഡിയും ആശുപത്രിയിൽ

കണ്ണുനിറയാതെ കാണാനാവില്ല ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഈ കനേഡിയൻ ദമ്പതികളുടെ ചിത്രങ്ങൾ. 23 വർഷം മുൻപ് വിവാഹിതരായവരാണ് ജിമ്മും സിൻഡിയും. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഇൻറൻസിവ് കെയർ യൂണ്റ്റിൽ കൈകോർത്ത് കിടക്കുന്ന ഇവരുടെ കരളലിയിക്കുന്ന ചിത്രം മകൻ ക്രിസ്സ് ആണ് പുറത്തുവിട്ടത്. ജിം മരിക്കുന്നതിന് തൊട്ട് മുൻപെടുത്ത ചിത്രമാണിത്. ജിം മരിക്കുമ്പോൾ സിൻഡി മയക്കത്തിലായിരുന്നു. കണ്ണുതുറന്നപ്പോൾ  ആദ്യം അന്വേഷിച്ചത് ജിമ്മിനെയായിരുന്നത്രേ. 

ജിം മരിക്കുന്നതിന് തൊട്ട് മുൻപെടുത്ത ചിത്രമാണിത്. ജിം മരിക്കുമ്പോൾ സിൻഡി മയക്കത്തിലായിരുന്നു.

58 കാരനായ ജിമ്മിനെ ശ്വാസകോശ അർബുദത്തെത്തുടർന്നാണ് കിംഗ്സ്റ്റൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ ജിം ആശുപത്രിയിലായതിന്റെ പിറ്റേ ദിവസം തന്നെ സിൻഡിക്ക് ഹൃദയാഘാദം ഉണ്ടാകുകയും അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും ഇൻറൻസിവ് കെയർ യൂണിറ്റിൽ അടുത്തടുത്ത കിടക്കകളിലായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രണ്ട് രോഗികളെ ഇങ്ങനെ അടുത്തടുത്ത് കിടത്തുന്നത് ആദ്യമായാണത്രേ.

മാതാപിതാക്കൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമാണ് ക്രിസ് ഈ ചിത്രം പോസ്റ്റ് ചെയ്ത്കൊണ്ട് പറയാതെ പറഞ്ഞത്.

മാതാപിതാക്കൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമാണ് ക്രിസ് ഈ ചിത്രം പോസ്റ്റ് ചെയ്ത്കൊണ്ട് പറയാതെ പറഞ്ഞത്. അമ്മയോടുള്ള സ്നേഹത്തിന്റെ പേരിലാവും അച്ഛൻ ഓർമ്മിക്കപ്പെടുകയെന്നും ക്രിസ് പറയുന്നു." നിങ്ങൾക്കിത് സാധാരണ മാതാപിതാക്കളുടെ ചിത്രമായിരിക്കാം പക്ഷേ ഞങ്ങള്‍ക്കിത് യഥാർഥ സ്നേഹത്തിൻറെ പ്രതീകമാണ് "  ക്രിസ്സിന്റെ സുഹൃത്തുക്കൾ പറയുന്നു.