ലോകം പ്രാർഥിക്കുന്നു ഈ പൊന്നോമനയ്ക്കായ്

വാർഡ്‌ മൈൽസ്

ഒരു കുഞ്ഞ് പൂർണ്ണ വളർച്ചയോടെ പിറക്കണമെങ്കിൽ അമ്മയുടെ ഗർഭപാത്രത്തിൽ 9 മാസം പൂർത്തിയാക്കണം എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 9 മാസത്തിന് മുൻപ് പിറക്കുന്ന കുഞ്ഞുങ്ങൾ എല്ലാം തന്നെ പൂർണ്ണ വളർച്ച എത്താതെയുള്ള പ്രസവങ്ങളുടെ ഗണത്തിൽ പെടും. 10 കുട്ടികളിൽ ഒരാൾ പ്രിമെച്ച്വർ ബേബി ആയി ജനിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, അതിൽ ഭൂരിഭാഗവും പറഞ്ഞ പ്രസവ തീയതിക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ മുൻപുള്ള പ്രസവമാണ്. ഗർഭകാലം പൂർത്തിയാകുന്നതിന് 4 മാസം മുൻപ് ഒരു കുഞ്ഞ് പിറന്നാലോ? എന്തായിരിക്കും അവന്റെ അവസ്ഥ? അവൻ വളരുമോ? ഗർഭപാത്രത്തിന്റെ സുരക്ഷ നഷ്ടപ്പെട്ട ആ അപൂർണ്ണ ശിശു സാഹചര്യങ്ങളെ അതിജീവിക്കുമോ?

എങ്കിൽ അത്തരത്തിലൊരു കഥയാണ്‌ യുകെ സ്വദേശികളായ ലിണ്ട്സി എന്ന അമ്മയ്ക്കും മൂന്നു വയസ്സുകാരൻ മകൻ വാർഡ്‌ മൈൽസിനും പറയാനുള്ളത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഇത് പോലൊരു ജൂണിലാണ് ലിണ്ട്സിക്ക് ഒരു ആൺകുട്ടി ജനിക്കുന്നത്. പ്രതീക്ഷിച്ചതിലും ഏറെ നേരത്തെയായിരുന്നു ലിണ്ട്സിയുടെ പ്രസവം. ഡോക്ടർമാർ പറഞ്ഞ പ്രസവ തീയതിക്ക് 15 ആഴ്ചകൾ ബാക്കി നിൽക്കെ ലിണ്ട്സി പ്രസവിച്ചു.

ഗർഭകാലം കേവലം 5 മാസം മാത്രം പിന്നിട്ടപ്പോൾ ഉള്ള പ്രസവം. കുഞ്ഞിന്റെ ഭാരം , വെറും 680 ഗ്രാം, അസ്ഥിക്ക് മുകളിലായി കാണുന്ന നേർത്ത ത്വക് ആവരണം. ശ്രദ്ധിച്ചു നോക്കിയാൽ ആന്തരീക അവയവങ്ങൾ പോലും പുറത്തു കാണുന്ന രീതിയിലുള്ള വളർച്ച പ്രാപിക്കാത്ത ശരീരം.

ഗർഭകാലം കേവലം 5 മാസം മാത്രം പിന്നിട്ടപ്പോൾ ഉള്ള പ്രസവം. കുഞ്ഞിന്റെ ഭാരം , വെറും 680 ഗ്രാം, അസ്ഥിക്ക് മുകളിലായി കാണുന്ന നേർത്ത ത്വക് ആവരണം. ശ്രദ്ധിച്ചു നോക്കിയാൽ ആന്തരീക അവയവങ്ങൾ പോലും പുറത്തു കാണുന്ന രീതിയിലുള്ള വളർച്ച പ്രാപിക്കാത്ത ശരീരം. വൈദ്യ ശാസ്ത്രം പറയുന്നത് ഇത്തരത്തിൽ 5ാം മാസത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ അണുബാധയെ അതിജീവിക്കാൻ കെൽപ്പില്ലാത്തവരാണ് എന്നാണ്. ജനിച്ചാലും ഉടൻ മരിക്കുകയാണ് പതിവ്. എന്നാൽ ഈ കുഞ്ഞിന്റെ കാര്യത്തിൽ വിധി മറ്റൊന്നായിരുന്നു.

പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞായതിനാൽ ഡോക്ടർമാർ കുഞ്ഞിനെ ഉടൻ തന്നെ പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ശിശുരോഗ പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുഞ്ഞ് ജീവിക്കും എന്ന പ്രതീക്ഷ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ഒരിക്കൽ കണ്ടാൽ, പിന്നീട് ആ കുഞ്ഞ് മുഖത്തേക്ക് നോക്കാൻ ആരും ഒന്ന് വിഷമിക്കും. ജീവൻരക്ഷാ സഹായികളായ ട്യൂബുകളും മറ്റു ശ്വസനോപാധികളുമായി ആ കുഞ്ഞ് ശരീരം നിറഞ്ഞിരുന്നു. ഇന്ക്യുബെട്ടറിൽ നിന്നും കണ്ണെടുക്കാതെ ഡോക്ടർമാർ ആ കുഞ്ഞിന് കാവൽ നിന്നു.

പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞായതിനാൽ ഡോക്ടർമാർ കുഞ്ഞിനെ ഉടൻ തന്നെ പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ശിശുരോഗ പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുഞ്ഞ് ജീവിക്കും എന്ന പ്രതീക്ഷ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

ഏറെ കാത്തിരുന്നു ലഭിച്ച തന്റെ മകന് വേണ്ടിയുള്ള ലിണ്ട്സിയുടെ പ്രാർഥനയുടെ ഫലമായി ആകാം, വാർഡ്‌ മൈൽസ് ജീവിതത്തിലേക്ക് വരാനുള്ള ചില സാധ്യതകൾ കാണിച്ചു തുടങ്ങി. ജനിച്ച് നാലാം ദിവസമാണ് ലിണ്ട്സി, വാർഡ്‌ മൈൽ എന്ന തന്റെ മകനെ നേരിൽ കാണുന്നത്. എടുക്കാൻ ആഗ്രഹമുണ്ട് എങ്കിലും ജീവൻരക്ഷാ ഉപാധികൾക്ക് ഇടയിൽ നിന്നും കുഞ്ഞിനെ ഒന്ന് നേരിൽ കാണാൻ പോലും കഴിയാത്ത അവസ്ഥ. 2 ഡോക്ടർമാരുടെ സഹായത്തോടെ വാർഡ്‌ മൈലിനെ ആദ്യമായി നെഞ്ചോട്‌ ചേർത്തപ്പോഴേക്കും ലിണ്ട്സി പൊട്ടിക്കരഞ്ഞിരുന്നു.

ജീവിതത്തിലേക്ക് തിരിച്ചു വരാൻ തീരെ സാധ്യതകൾ ഇല്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞു വാർഡ്‌ മൈൽ, 107 ദിവസം ആശു പത്രിയിലെ ഇന്ക്യുബെട്ടറിൽ ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നടന്നു. ശ്വസനം അനായസമാക്കാൻ മൂക്കിലൂടെയും ഭക്ഷത്തിനായി വായിലൂടെയും ട്യൂബ് ഘടിപ്പിച്ച് മാസങ്ങളോളം ആശുപത്രിയിൽ. മുലപ്പാൽ നൽകുന്നതിനായി മാത്രം ലിണ്ട്സിയുടെ പക്കൽ കുഞ്ഞിനെ ലഭിച്ചിരുന്നപ്പോഴും ആ അമ്മ പ്രതീക്ഷ കൈവിട്ടില്ല.

ഇപ്പോൾ വാർഡ്‌ മൈൽസ് വളർന്നിരിക്കുന്നു. കുഞ്ഞിന് ഇന്ന് 3 വയസ്സ് കഴിഞ്ഞു എങ്കിലും സോഷ്യൽ മീഡിയ ഇന്നും ഈ അമ്മയുടെയും മകന്റെയും അതിജീവനത്തിന്റെ കഥ ചർച്ച ചെയ്യുകയാണ്.

അങ്ങനെ, മാസങ്ങളുടെ കാത്തിരിപ്പിന്റെ ഫലമായി ജനിച്ച് നാലാം മാസം വാർഡ്‌ മൈൽസ് എന്ന ആ കുഞ്ഞ് സുന്ദരൻ ആശുപത്രി വിട്ടു.എന്നാൽ പ്രിമെച്ച്വർ കുഞ്ഞുങ്ങൾ എളുപ്പത്തിൽ രോഗബാധിതർ ആകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക പരിചരണം നൽകിയാണ്‌ കുഞ്ഞിനെ വളർത്തിയത്. ഇപ്പോൾ വാർഡ്‌ മൈൽസ് വളർന്നിരിക്കുന്നു. കുഞ്ഞിന് ഇന്ന് 3 വയസ്സ് കഴിഞ്ഞു എങ്കിലും സോഷ്യൽ മീഡിയ ഇന്നും ഈ അമ്മയുടെയും മകന്റെയും അതിജീവനത്തിന്റെ കഥ ചർച്ച ചെയ്യുകയാണ്. എങ്ങനെ എന്നല്ലേ? ലിണ്ട്സിയുടെയും മകന്റെയും കഥപറയുന്ന ഒരു വീഡിയോയിലൂടെ.

മകന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് അമ്മ ലിണ്ട്സി തന്നെയാണ് വാർഡ്‌ മൈൽസ് ജനിച്ച് നാലാം ദിനം മുതൽ ഒരു വയസ്സുവരെയുള്ള രംഗങ്ങൾ കോർത്തിണക്കി കൊണ്ട് 2013ൽ ഒരു വീഡിയോ പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ ഈ വീഡിയോ കാണുന്ന ആരുടേയും മനസ്സും കണ്ണും നിറയും. ഇതുവരെ 19,091,482 പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. മാതൃത്വത്തിന്റെ പാരമ്യത്തിൽ നിന്നു കൊണ്ട് ഗർഭപാത്രത്തിന്റെ സുരക്ഷപോലും ഇല്ലാതെ, തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഈ അമ്മ ലോകരുടെ മുഴുവൻ ആദരവും അർഹിക്കുന്നു. ഇപ്പോൾ അമ്മയായ ലിണ്ട്സിക്ക് ഒപ്പം ലോകവും കുഞ്ഞ് വാർഡ്‌ മൈല്സിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നു.