ധോണിയ്ക്ക് ഭാര്യ സാക്ഷിയുടെ സ്നേഹസന്ദേശം

ധോണിയും ഭാര്യ സാക്ഷിയും

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ്ങ് ധോണിയ്ക്ക് ഭാര്യ സാക്ഷിയുടെ സ്നേഹസന്ദേശം. ജയമായാലും തോൽവിയായാലും എന്നും ടീം ഇന്ത്യയെ സ്നേഹിക്കുന്നുണ്ട്. എന്നും ഞാൻ നിന്നോടൊപ്പമുണ്ടാകും പ്രിയപ്പെട്ട മഹീ. ഈ കഴിഞ്ഞ മാസങ്ങളിൽ ഓർത്തിരിക്കാവുന്ന നിരവധി വിസ്മയകരമായ മുഹൂർത്തങ്ങളാണ് ടീം ഇന്ത്യ സമ്മാനിച്ചത്. സന്തോഷകരമായ നിരവധി മുഹൂർത്തങ്ങളാണ് നിങ്ങൾ ഞങ്ങൾക്ക് നൽകിയത്. പരാജയം ഒന്നിന്റെയും അവസാനമല്ല.

ഇന്ത്യക്കാരുടെ മുഴുവൻ വികാരമാണ് സാക്ഷി ഫേസ്ബുക്കിലൂടെ കുറിച്ചത്. വെസ്റ്റിൻഡീസുമായുള്ള തോൽവിയിൽ ഇന്ത്യക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സാക്ഷിയുടെ വികാരനിർഭരമായ കുറിപ്പ്. ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയിൽ ആതിഥേയരായ ഇന്ത്യയെ ഏഴു വിക്കറ്റിന് തകർത്തെറിഞ്ഞ് വെസ്റ്റ് ഇൻഡീസ് ഫൈനലിൽ കടന്നു. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലിൽ നിന്ന് രക്ഷപ്പെട്ട ലെൻഡ്‌ൽ സിമ്മൺസ് 51 പന്തിൽ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്സും സഹിതം 83 റൺസെടുത്ത് വെസ്റ്റ് ഇൻഡീസിന്റെ വിജയശിൽപിയും കളിയിലെ കേമനുമായി.