ചെറുപ്പക്കാരേ.. ധൈര്യമായി ഇറങ്ങിക്കോളൂ ഈ ബിസിനസ്സിലേക്ക്, മുസ്തഫയുടെ വിജയകഥ സാക്ഷി!!

വീടിനോടു ചേർന്ന് ഒരു െചറിയ െഷഡ്ഡിൽ മെഷിനറികൾ ഒന്നും ഇല്ലാെത പത്തിരി ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം

ആവി പറക്കുന്ന നാടൻ ഭക്ഷണങ്ങൾ വിളമ്പി ശ്രദ്ധേയനാകുകയാണ് ടി. എസ്. മുസ്തഫ. തൃശൂർ ജില്ലയിെല വെള്ളാങ്കല്ലൂരിനടുത്ത് കരുപ്പടന്നയിൽ ‘ലസീസ് ഹോംലി  ഫുഡ്സ്’ എന്ന േപരിൽ ഒരു ലഘുസംരംഭം നടത്തുകയാണ് ഇദ്ദേഹം.

എന്തുകൊണ്ട് ഇത്തരം സംരംഭം?

പതിനഞ്ചു വർഷം മുൻപു തുടങ്ങിയതാണ്. വീടിനോടു ചേർന്ന് ഒരു െചറിയ െഷഡ്ഡിൽ മെഷിനറികൾ ഒന്നും ഇല്ലാെത പത്തിരി ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് മറ്റു വിഭവങ്ങളും നിർമിക്കാൻ തുടങ്ങി. തുടക്കത്തിൽ ഒന്നു രണ്ട് സഹായികൾ മാത്രമാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂർ/ ഇരിങ്ങാലക്കുട എന്നിവിടങ്ങളിെല കടകളിലൂടെയായിരുന്നു വിറ്റഴിച്ചിരുന്നത്.

ഇപ്പോൾ ഇരുപതിൽപ്പരം തൊഴിലാളികളും ധാരാളം മെഷിനറികളും ഉണ്ട്. തൃശൂർ ജില്ലയിൽ മൊത്തമായും എറണാകുളം ജില്ലയിലെ കുറച്ചു ഭാഗങ്ങളിലും ഇപ്പോൾ വിൽപന ഉണ്ട്. ഏകദേശം 8,000 അരിപ്പത്തിരിയും, 1,500 ചപ്പാത്തിയും, വെള്ളയപ്പം, ഇടിയപ്പം, പാലപ്പം എന്നിവ 1000 വീതവും ഉണ്ടാക്കി വിൽക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽത്തന്നെ സ്ഥാപനം നാലോ അഞ്ചോ ഇരട്ടി വളർച്ച കൈവരിച്ചു.

ഗൾഫുകാർ ധാരാളമുള്ള പ്രദേശമാണെങ്കിലും വിദേശത്തു ജോലിക്കു പോകാൻ ആഗ്രഹമില്ലായിരുന്നു. സ്വന്തമായി ഒരു ബിസിനസ് ചെയ്ത് നാട്ടിൽത്തന്നെ കൂടണം എന്ന് ആഗ്രഹിച്ചു. പിതാവിന് ഒരു നല്ല ഫ്ളവർ മിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അരിപ്പൊടിയിൽ അധിഷ്ഠിതമായ ഒരു സംരംഭം എന്ന ആശയം ഉയർന്നു വന്നു. ഇതോടൊപ്പം കിടമത്സരം  കുറഞ്ഞ ഉൽപന്നമെന്നതും വ്യക്തമായി അറിയാവുന്ന നിർമാണ രീതിയും തുണയായി.

10 ലക്ഷം രൂപയുടെ നിക്ഷേപം

 ഫ്ളവർ മിൽ, റോസ്റ്റർ, മിക്സിങ് മെഷീൻ, ചപ്പാത്തി മേക്കർ, പായ്ക്കിങ് മെഷീൻ, കുക്കിങ് മെഷീൻ എല്ലാം േചർത്ത് 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് ഇപ്പോൾ. കുബൂസിന്റെ നിർമാണത്തിനു മാത്രമായി പുതിയ മെഷീൻ വാങ്ങി സ്ഥാപിച്ചിട്ടുണ്ട്.

നേരിട്ടുള്ള വിൽപനകൾ

വിൽപനകൾ കൂടുതലും നേരിട്ടു തന്നെയാണു നടക്കുന്നത്. േബക്കറികൾ, ഹോട്ടലുകൾ, കേറ്ററിങ് സർവീസുകൾ എന്നിവരാണു പ്രധാന വാങ്ങലുകാർ. വീടുകളിലെ പ്രോഗ്രാമുകൾക്കും സപ്ലൈ ഉണ്ട്. നേരിട്ടു വിൽക്കുന്നതാണു ലാഭകരം. മിക്ക ഉൽപന്നങ്ങൾക്കും ഒറ്റ

ദിവസം മാത്രമേ ഷെൽഫ് ൈലഫ് ഉള്ളൂ. അതുകൊണ്ടുവളരെ ശ്രദ്ധയോടെയാണു നിർമാണം. വെളുപ്പിനുരണ്ടു മണി മുതൽ രാവിലെ പത്തു മണി വരെയാണ് ഉൽപാദനം  നടക്കുക. പത്തു മണിയോടെ ജോലി കഴിഞ്ഞ് മിക്കവാറും തൊഴിലാളികൾക്കു പോകാം.

മൂന്നു വിതരണക്കാർ ഉണ്ട്. അവർക്ക് പാക്ക് ചെയ്ത പ്രോഡക്ടുകൾ ബസിൽ കയറ്റി എത്തിച്ചു നൽകുന്നതിനു സ്ഥിരം സംവിധാനം ഉണ്ട്. അതിരാവിലെ തന്നെ ഇതു ചെയ്യുന്നു. ഒരു സെയിൽസ് എക്സിക്യൂട്ടീവും ഉണ്ട്.

വിൽപനയിൽ ക്രെഡിറ്റ് പ്രശ്നം ഇല്ല. വളരെ കുറഞ്ഞ ദിവസത്തേക്കു ചിലപ്പോൾ ക്രെഡിറ്റ് വരാറുണ്ട്. എന്നിരുന്നാലും ഇത് പ്രശ്നമാകാറില്ല. മിക്കവാറും ‘കാഷ് ആൻഡ് ക്യാരി’ അടിസ്ഥാനത്തിലാണ് കച്ചവടം. നേരത്തേ തീരെ ഇല്ലാതിരുന്ന കിടമത്സരം ഇപ്പോൾ ഉണ്ട്. പക്ഷേ, അതൊന്നും മുസ്തഫയെ ബാധിക്കുന്നില്ല.

പുതുസംരംഭകർക്ക്

ചെറുപ്പക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാം. മെഷിനറികൾ ഇല്ലാതെ തന്നെ ഇത്തരം സംരംഭം തുടങ്ങാവുന്നതാണ്. താൽപര്യമെങ്കിൽ ഒരു ലക്ഷം രൂപയുടെ മെഷിനറികൾ സ്ഥാപിച്ചുകൊണ്ട് (മിക്സിങ് മെഷീൻ, പത്തിരി മേക്കർ എന്നിവ മാത്രമായാലും മതി) നന്നായി തുടങ്ങാം. രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് ഉണ്ടാക്കിയാൽപോലും ശരാശരി 50,000 രൂപ അറ്റാദായം കിട്ടും.

വിജയരഹസ്യങ്ങൾ

∙ ഉയർന്ന ഗുണമേന്മ നിലനിർത്തുന്നു.

∙ വിലകൂടിയ പച്ചരി മാത്രം ഉപയോഗിക്കുന്നു.

∙ യാതൊരു കല്ലും പൊടിയും ഇല്ലാത്ത അരി.

∙  കുറഞ്ഞ സമയം മാത്രം കുതിർക്കുന്നു.

∙  ഹൈജീൻ ആയ സ്റ്റെയിൻലെസ് സ്റ്റീൽ പ്ലാന്റ്.

∙ ചൂടാറാതെ എത്തിച്ചു നൽകുന്നു.

∙ മാർക്കറ്റിൽ സജീവമായി ഇടപെടും.

∙ മികച്ച രീതിയിൽ പായ്ക്ക് ചെയ്തു നൽകുന്നു.

ആറു ലക്ഷം രൂപയുടെ കച്ചവടം

ഏകദേശം ആറു ലക്ഷം രൂപയുടെ പ്രതിമാസ വിൽപനയാണു നടക്കുന്നത്. കുറഞ്ഞ ലാഭമേ എടുക്കുന്നുള്ളൂ. ഭാര്യ ഷീന സർക്കാർ സർവീസിലാണ്. മക്കൾ നൈഫയും മുഹമ്മദ് നൗഫലും സഹായിക്കും. ഒരു കുടുംബസംരംഭം എന്ന നിലയ്ക്കു കൂടിയാണ് ഇതിനെ കാണുന്നത്.

ഇന്നത്തെ ഉൽപാദനം ഇരട്ടിയാക്കാനും േകരളം മുഴുവൻ വിപണി വ്യാപിപ്പിക്കുവാനും ഉദ്ദേശ്യമുണ്ട്. ഉമ്മയാണ് സ്ഥാപനത്തിന്റെ ഉൽപാദന–ഗുണനിലവാരം, സ്വാദ് എന്നിവ നിലനിർത്താൻ സഹായിക്കുന്നത്. കരുപ്പടന്ന പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു നല്ല സപ്പോർട്ട് കിട്ടി. രണ്ടു ലക്ഷം രൂപ ജില്ലാ വ്യവസായ കേന്ദ്രംവഴി സബ്സിഡി ലഭിച്ചു.

വിലാസം: 

മുസ്തഫ ടി. എസ്

M/s. ലസീസ് ഹോംലി ഫുഡ്സ്     

കരുപ്പടന്ന പി. ഒ., തൃശൂർ     

Read more: Viral stories in MalayalamBusiness Success Stories