Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് തകർന്നാൽ ബാധ്യത നിക്ഷേപകർക്കോ? പ്രചരണത്തിന്റെ സത്യാവസ്ഥ!

Bank liquidation ബാങ്ക് തകർന്നാൽ ബാധ്യത നിക്ഷേപകർക്ക് ഉണ്ടാകുമെന്ന പ്രചരണം തെറ്റാണെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്

സ്ഥിരനിക്ഷേപത്തിന് ആറു ശതമാനവും സേവിങ്സ് അക്കൗണ്ടിൽ മൂന്നര ശതമാനവുമായി ബാങ്ക് പലിശ കുറഞ്ഞിരിക്കുന്നു. ബാങ്ക് തകർന്നാൽ അതിന്റെ ബാധ്യത നിക്ഷേപകരിൽനിന്ന് ഈടാക്കാൻ  ബില്ല് വരുന്നുവെന്ന ആശങ്ക മറുവശത്ത്.  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുതിച്ചുയരുന്നുെവന്നു മാത്രമല്ല അവയിൽ ചിലതു പൂട്ടുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. 

ആശങ്ക തൽക്കാലം വേണ്ട

ബാങ്ക് തകർന്നാൽ ബാധ്യത നിക്ഷേപകർക്ക് ഉണ്ടാകുമെന്ന പ്രചരണം തെറ്റാണെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ബില്ലുമായി മുന്നോട്ടു പോയാലും  ഈ വർഷം അതു നടപ്പിൽ വരില്ല. മാത്രമല്ല, പൊതു തിരഞ്ഞെടുപ്പു വരാനിരിക്കെ ജനങ്ങൾക്കു ഭീതിയുണ്ടാക്കുന്ന നടപടികൾ സർക്കാർ എടുക്കാൻ സാധ്യതയില്ല.

എന്തു ചെയ്യണം?

ഇതൊക്കെയാണെങ്കിലും ബാങ്ക് നിക്ഷേപത്തെ ആശ്രയിക്കുന്നവർ ഇപ്പോഴും ഏറെയുണ്ട്. സുരക്ഷയ്ക്കു മുൻതൂക്കം നൽകുന്ന അത്തരക്കാർ ഏറ്റവും ഉയർന്ന പലിശ കിട്ടുന്ന ബാങ്ക് കണ്ടെത്തി അതിൽ നിക്ഷേപിക്കുക. പലിശ കുറഞ്ഞെന്നു കരുതി ഇവയിലെ നിക്ഷേപം പൂർണമായും വേണ്ടെന്നു വയ്ക്കേണ്ട. ചെറിയൊരു വിഹിതം ബാങ്കിൽത്തന്നെ ഇടാം. വ്യത്യസ്ത കാലയളവുകളിൽ വ്യത്യസ്ത പലിശ നൽകുന്നുണ്ട് ബാങ്കുകൾ. നിങ്ങൾക്കാവശ്യമായ കാലയളവിൽ ഉയർന്ന പലിശ എവിടെനിന്നെന്നു കണ്ടെത്തുക. ഒരു വർഷത്തേക്ക് ഉയർന്ന പലിശ നൽകുന്ന  ചില സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ.

graff

കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങളും ഉയർന്ന പലിശ നൽകുന്നുണ്ട്.

പലിശ താഴെയെത്തിയോ?

പണപ്പെരുപ്പം ഈയിടെ ഉയർന്നത് താഴേക്കു പോകുന്ന പലിശനിരക്കിനെ പിടിച്ചു നിർത്തുമോ എന്ന ചോദ്യത്തിനു കാരണമായിട്ടുണ്ട്. ചില ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവാണ് പണപ്പെരുപ്പത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ എണ്ണവില വർധന പണപ്പെരുപ്പം കൂട്ടിയേക്കാം. അങ്ങനെ വന്നാൽ പലിശയുടെ താഴേക്കുള്ള പോക്കിനു ശമനം ഉണ്ടാകാം. എന്നാൽ പലിശ ഉടനെ വർധിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ വർഷം ബാങ്ക്– പോസ്റ്റ് ഓഫിസ് പദ്ധതികളിൽ ആദായവർധന പ്രതീക്ഷിക്കേണ്ടതില്ല.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam