ബിക്കിനിയിൽ ഗ്ലാമറസായി അമ്പതുവയസുകാരി, കണ്ണുതള്ളി ന്യൂ ജെൻ!

എൺപത് വയസുവരെ ബിക്കിനി ധരിച്ചങ്ങനെ സ്റ്റൈലായി നടക്കണമെന്നാണ് ഈ അമ്പതുകാരിയായ ല്യൂ യെലിൻറെ മോഹം

പ്രായമാകാൻ നമുക്കാർക്കുംതന്നെ ഇഷ്ടമല്ല, ഇനിയിപ്പോ പ്രായമായിക്കഴിഞ്ഞാൽ അതൊന്നൊളിപ്പിച്ച് മധുരപ്പതിനേഴു പോലെ തോന്നിപ്പിക്കാൻ എന്തെല്ലാം പണികളാണ് പലരും ചെയ്യുന്നത്. തലമുടി നരയ്ക്കുന്നതും മുഖത്ത് ചുളിവുകള്‍ വന്ന് തുടങ്ങുന്നതുമൊക്കെ  പലർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. മിക്കവരുടേയും ക്രമമല്ലാത്തെ ഭക്ഷണവും ജീവിതരീതിയുമൊക്കെയാണ് പലപ്പോഴും വയസിനേക്കാൾ കൂടുതൽ പ്രായം തോന്നാൻ കാരണം. കൃത്യമായ വ്യായാമവും ശരിയായ ഭക്ഷണവും കൊണ്ട് അമ്പത് വയസിലും പതിനെട്ട് വയസുകാരിയെപ്പോലെയാകാമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനക്കാരിയായ ല്യൂ യെലിൻ എന്ന സ്ത്രീ. 

പതിനെട്ടു വയസുപോലും തോന്നാത്തെ ഏതോ സൂപ്പർ മോഡലാണെന്നേ ഇവരെ കണ്ടാൽ പറയൂ

എൺപത് വയസുവരെ ബിക്കിനി ധരിച്ചങ്ങനെ സ്റ്റൈലായി നടക്കണമെന്നാണ് ഈ അമ്പതുകാരിയായ ല്യൂ യെലിൻ മോഹം. അൻപതാം വയസിലാണോ ബിക്കിനി എന്ന് ചിന്തിക്കുന്നതിന് മുൻപ് ല്യൂ യെലിൻറെ ഈ ചിത്രങ്ങളിലേയ്ക്കൊന്നു നോക്കൂ. പതിനെട്ടു വയസുപോലും തോന്നാത്തെ ഏതോ സൂപ്പർ മോഡലാണെന്നേ  ഇവരെകണ്ടാൽ പറയൂ.

ബിക്കിനുയുമിട്ട് സീറോസൈസിൽ ല്യൂ പോകുന്നത് കണ്ടാൽ ഏതോ കോളജ് കുമാരിയാണെന്നേ കാണുന്നവർക്കു തോന്നൂ

ഇരുപത്തിരണ്ട് വയസുള്ള മകനുമായി പുറത്തു പോകുമ്പോഴൊക്കെ  മകൻറെ കാമുകിയാണ് ല്യൂ എന്ന് പലരും  തെറ്റിധരിക്കാറുണ്ടത്രേ. അങ്ങനെ വിചാരിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ല. ബിക്കിനുയുമിട്ട് സീറോസൈസിൽ ല്യൂ പോകുന്നത് കണ്ടാൽ ഏതോ കോളജ് കുമാരിയാണെന്നേ കാണുന്നവർക്കു തോന്നൂ. മുഖത്താണെങ്കിലോ ഒരു ചെറു ചുളിവോ പ്രായത്തിൻറെ മറ്റ് ലക്ഷണങ്ങളോ ഒന്നും തന്നെയില്ല എന്നതും ശ്രദ്ധേയമാണ്. 

മുഖത്താണെങ്കിലോ ഒരു ചെറു ചുളിവോ പ്രായത്തിൻറെ മറ്റ് ലക്ഷണങ്ങളോ ഒന്നും തന്നെയില്ല

നീന്തലാണ് തൻറെ നിത്യയൗവ്വനത്തിൻറെ രഹസ്യമെന്നാണ് ല്യൂ യെലിൻ പറയുന്നത്. മുപ്പതാമത്തെ വയസിവാണ് നീന്തലുമായി പ്രണയത്തിലാകുന്നത്. പിന്നെ നീന്തലങ്ങ് ശീലമാക്കി. അതുകൂടാതെ ആഴ്ചയിൽ മൂന്ന് തവണ ജിമ്മിൽ വർക്ക്ഔട്ടും ചെയ്യും.  പുറത്തുപോകുമ്പോഴൊക്കെ ആളുകൾ തൻറെ ഫിറ്റ്നെസ് രഹസ്യ ചോദിക്കാറുണ്ടെന്ന് ല്യൂ .  എല്ലാ ദിവസവും തടാകത്തിൽ നീന്തുന്നതും ഭാരം കുറയാനുള്ള വ്യായാമവും ചെയ്യുന്നതുമൊക്കെയാണ് തൻറെ സൗന്ദ്യര്യത്തിന് മാറ്റ് കൂട്ടുന്നതെന്ന് ല്യൂ പറയുന്നു