വിവാഹം കെങ്കേമമാക്കണോ? മാനേജർ റെഡി!

മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരൽ, ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരൽ, വിവാഹം. മനുഷ്യായുസ്സിലെ വസന്തം. ആഹ്ലാദത്തിന്റെ സമയമാണ് വിവാഹം. ജീവിതത്തിലെ പ്രധാന സംഭവം. പ്രകൃതിയുടെ നിയമം കൂടിയാണത്. ഓരോ കാലത്തെയും സാമൂഹിക സ്ഥിതിയുടെയും ജനതയുടെയും സംസ്കാരത്തിന്റെയും പ്രതിഫലനങ്ങൾ കാണാം വിവാഹങ്ങളിൽ. ഇന്ന് കാലത്തിനൊത്തു കല്യാണക്കോലവും മാറി. എന്നാലും അതിന്റെ ലക്ഷ്യത്തിനും ലക്ഷ്യപ്രാപ്തിക്കുള്ള മാർഗത്തിനും ഇന്നും മാറ്റമൊന്നുമില്ല. 

വിവാഹത്തെക്കുറിച്ച് സമ്പൂര്‍ണ വിവരങ്ങളുമായി നിങ്ങളുടെ സഹായിയായി വെഡ്ഡിംഗ് സ്ട്രീറ്റ് എന്ന പോര്‍ട്ടല്‍ സജീവമായിരിക്കുന്നു. വിവാഹത്തിനു മുമ്പും പിമ്പും നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ പോർട്ടലിൽ നിന്നും ലഭ്യമാണ്. വിവാഹ ആഘോഷങ്ങളിലെ ഏറ്റവും പുതിയ ട്രൻഡുകൾ, വിവാഹ ഷോപ്പിംഗ്, വിവാഹ സേവന ദാതാക്കളുടെ ഡയറക്ടറി, മധുവിധു ആസൂത്രണം ചെയ്യുന്നതിനുള്ള സേവനങ്ങള്‍ തുടങ്ങിയവ വെഡ്ഡിംഗ് സ്ട്രീറ്റ് നിങ്ങളുടെ കൈകളിലെത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍  നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അതിമനോഹരമാക്കാന്‍ നിങ്ങളോടൊപ്പം നിൽക്കുന്ന ഒരു വിവാഹ മാനേജരാണ് ഈ പോര്‍ട്ടല്‍. 

വെഡ്ഡിംഗ് ഡെയ്‌ലി, വെഡ്ഡിംഗ് ഷോപ്പിംഗ്, വെണ്ടേഴ്സ് ലെയിന്‍, വെഡ്ഡിംഗ് ഗൈഡ്, വെഡ്ഡിംഗ് ടെയില്‍, വെഡ്ഡിംഗ് ചാനല്‍, ഫിനിഷിംഗ് അക്കാദമി തുടങ്ങിയ ആകര്‍ഷകമായ ഘടകങ്ങള്‍ വെഡ്ഡിംഗ് സ്ട്രീറ്റില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

വെഡ്ഡിംഗ് ഡെയ്‌ലി: ദേശീയവും അന്തര്‍ ദേശീയവുമായ വിവാഹ വാര്‍ത്തകളും പ്രശസ്തരുടെ വിവാഹ വിശേഷങ്ങളും വിവാഹ ആഘോഷങ്ങളിലെ ഏറ്റവും പുതിയ ട്രന്റുകളും അപ്പപ്പോള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകും. രാജ്യത്തെ മറ്റിടങ്ങളിലുള്ള വിവാഹ ആചാര രീതികളെക്കുറിച്ചും വവിരങ്ങള്‍ ലഭ്യമാണ്. വിവാഹം എങ്ങനെ നടത്തണമെന്ന ആലോചന ഇവിടെ നിന്ന് ആരംഭിക്കാം. പോര്‍ട്ടലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാര്‍ത്താ പത്രിക. 

വെഡ്ഡിംഗ് ഷോപ്പിംഗ്: വിവാഹ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആചാരപ്രകാരം ആവശ്യമായ വസ്തുക്കള്‍, ക്ഷണക്കത്തുകള്‍, സമ്മാനങ്ങള്‍, അതിഥികള്‍ക്കു സമ്മാനിക്കാനുള്ള സുവനീറുകള്‍ എന്നിവ വെഡ് സോൺ എന്ന ഓൺലൈൻ ഷോപ്പിൽ നിന്ന് സ്വന്തമാക്കാം. അതും ആകര്‍ഷകമായ വിലയ്ക്ക്. 

വെണ്ടേഴ്സ് ലെയിന്‍: ഫോട്ടോ ഗ്രാഫര്‍, വീഡിയോ ഗ്രാഫര്‍, കാറ്ററിംഗ്, ഡിസൈനര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, എന്റർടൈനർമാര്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയ വിവാഹ സേവന ദാതാക്കളെയെല്ലാം പോക്കറ്റിന്റെ കനമനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയുന്ന സെര്‍ച്ച് എഞ്ചിനാണിത്. നരവധി ആകര്‍ഷകമായ പാക്കേജുകളും ഓഫറുകളും നിങ്ങള്‍ക്കിവിടെ ലഭിക്കും. 

വെഡ്ഡിംഗ് ഗൈഡ്: ഇതു ഓണ്‍ ലൈന്‍ ഹെല്‍പ് ഡെസ്‌ക്ക്് ആണ്. എല്ലാക്കാര്യങ്ങളും പെട്ടെന്ന് സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനും ഇതിന്റെ സഹായം ലഭിക്കും. മിതമായ നിരക്കില്‍ പണം പാഴാക്കാതെ വിവാഹ ആഘോഷങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ ഈ ഹെല്‍പ് ഡെസ്‌ക്കിലൂടെ കഴിയും. 

വെഡ്ഡിംഗ് ടെയില്‍: ഇതില്‍ നിങ്ങളുടെ വിവാഹ ആഘോഷങ്ങളുടെ സവിശേഷതകള്‍ പങ്കുവയ്ക്കാം. ഒപ്പം വിവാഹ ആഘോഷങ്ങള്‍ ആകര്‍ഷകമായി നടത്തിയ ജോടികളുടെ അനുഭവങ്ങളും അറിയാം. പാറ്റേണ്‍സ് ഗാലറിയില്‍ ഫ്ലവർ അറേഞ്ച്മെന്റ്, റിസപ്ഷന്‍ സംവിധാനം, വധു– വരന്‍മാരുടെ കൂട്ടുകാരുടെ വസ്ത്രധാരണം എന്നിവയുടെ ഏറ്റവും പുതിയ രീതികളും കാണാം. ആകര്‍ഷകമായ വിവാഹ ഫോട്ടോകളും വീഡിയോയും ഇതില്‍ അപ്‍ലോഡ് ചെയ്യാം. 

വെഡ്ഡിംഗ് ചാനല്‍: യൂ ട്യൂബില്‍ സവിശേഷമായ വിവാഹ പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്ന ചാനല്‍. ഈ തനിമയുള്ള ചുവടുവയ്പിന് ആയിരത്തിലധികം സബ്‌സക്രൈബര്‍മാര്‍ ആയിക്കഴിഞ്ഞു. വിവാഹ വാര്‍ത്തകള്‍, സംഭവങ്ങള്‍, പ്രശസ്തരുടെ വിവാഹങ്ങള്‍, ബ്രൈഡല്‍ ഷോ, സെലിബ്രിറ്റി ഷോ, നവദമ്പതികളുടെ സല്ലാപം, വെഡ്ഡിംഗ് ഹൈലൈറ്റ്‌സ് എന്നിവ ഉടനുള്‍പ്പെടുത്തും. 

ഫിനിഷിംഗ് അക്കാദമി: ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാന്‍ നിര്‍ദേശങ്ങള്‍ക്ക് അപ്പുറം പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കി ക്ലാസുകളും വര്‍ക് ഷോപ്പുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വധുവരന്‍മാരുടെ ചിത്രങ്ങളും അവരുടെ ഓഡിയോ, വീഡിയോ രൂപത്തിലുള്ള സ്വാഗത വചനങ്ങളും ഉള്‍പ്പെടുത്തിയുള്ള ന്യൂജെന്‍ ക്ഷണക്കത്തുകളും വെഡ്ഡിംഗ് സ്ട്രീറ്റ് അവതരിപ്പിക്കുന്നു. പാസ് വേഡ്‌ സംരക്ഷണമുള്ള ഓണ്‍ലൈന്‍ ക്ഷണക്കത്തുകളും തയ്യാറാക്കുന്നു. ഇതു എസ്എംഎസ്, ഇ-മെയില്‍, വാട്‌സ് ആപ്പ് മുഖേന അയയ്ക്കാം. ഗൂഗിളില്‍ പ്രമുഖ സ്ഥാനമുള്ള വെഡ്ഡിംഗ് സ്ട്രീറ്റിന് ഫേസ്ബുക്കില്‍ 75,000 ആക്ടിവ് ഫോളോവേഴ്‌സ് ഉണ്ട്. ഐടി, ഇവന്റ് മാര്‍ക്കറ്റിംഗ്, മീഡിയ മേഖലകളില്‍ കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച പ്രഫഷണലുകള്‍ നേതൃത്വം നല്‍കുന്ന നൂതന സംരംഭമാണ് വെഡ്ഡിംഗ് സ്ട്രീറ്റ്

Read more : Wedding Planner, Style Factor