ഈ സൂപ്പർ താരത്തിനിതെന്തു പറ്റി? ഫോട്ടോ കണ്ടു ഞെട്ടി ആരാധകർ!!

താരത്തിന്റെ ആ സ്റ്റൈലിഷ് മീശ ഇപ്പോഴില്ല, ക്ലീൻഷേവിൽ സദസ്സുകളിൽ പ്രത്യക്ഷപ്പെട്ട നാഗാർജുനയെ കണ്ട് അമ്പരന്നിരിക്കുകയാണ് ചിലർ...

തെലുഗു സിനിമാ ലോകത്തെ സൂപ്പര്‍താരം അക്കിനേനി നാഗാർജുന അന്നും ഇന്നും നിത്യഹരിത നായകന്മാരുടെ കൂട്ടത്തിലാണ്. സിനിമാ ലോകത്ത് മിന്നിത്തിളങ്ങുന്ന താരത്തിന്റെ ഹൈലൈറ്റ് ആയി ആരാധകർ കണക്കാക്കുന്നത് ആ കിടിലൻ മീശയാണ്. എന്നാൽ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന ഫോട്ടോകൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. മറ്റൊന്നുമല്ല, താരത്തിന്റെ ആ സ്റ്റൈലിഷ് മീശ ഇപ്പോഴില്ല, ക്ലീൻഷേവിൽ സദസ്സുകളിൽ പ്രത്യക്ഷപ്പെട്ട നാഗാർജുനയെ കണ്ട് അമ്പരന്നിരിക്കുകയാണ് ചിലർ. 

സിനിമാ ലോകത്ത് മിന്നിത്തിളങ്ങുന്ന താരത്തിന്റെ ഹൈലൈറ്റ് ആയി ആരാധകർ കണക്കാക്കുന്നത് ആ കിടിലൻ മീശയാണ്...

തന്റെ ഏറ്റവും പുതിയ സിനിമയ 'രാജു ഗാരി ഗാദി 2' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ് മീറ്റിലാണ് നാഗാർജുന ക്ലീൻഷേവിൽ പ്രത്യക്ഷപ്പെടുന്നത്. ഭക്തി സിനിമകളിൽ അഭിനയിച്ചപ്പോൾ പോലും തന്റെ മീശയെടുക്കാതിരുന്ന നാഗാർജുനയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. പക്ഷേ താൻ വെറുമൊരു രസത്തിനു ചെയ്തതാണെന്നാണ് നാഗാർജുനയുടെ വാദമെങ്കിലും അതിനുള്ളിൽ എന്തെങ്കിലും കാണാതിരിക്കില്ലെന്നാണ് പലരുടെയും സംശയം. 

പുതിയ ചിത്രത്തിനു വേണ്ടി നാഗാർജുന വ്യത്യസ്തമായ സ്റ്റൈൽ പരീക്ഷിച്ചിരിക്കാം, എന്നാൽ സ്റ്റൈലിസ്റ്റ് നിരാശപ്പെ‌ടുത്തിയ ഫലം തന്നപ്പോൾ പൂർണമായും എടുത്തു കളഞ്ഞതായിരിക്കാമെന്നാണു ചിലർ പറയുന്നത്. ക്ലീൻ ഷേവ് ലുക്കിലെത്തിയ നാഗയെ സപ്പോർട്ട് ചെയ്തു രംഗത്തെത്തുന്നവരും കുറവല്ല. ഇപ്പോൾ നാഗാർജുന കൂടുതൽ ചെറുപ്പമായെന്നും മകൻ നാഗചൈതന്യയേക്കാൾ ഹോട്ട് ലുക്ക് ആയെന്നും പറയുന്നവരുണ്ട്. ഒക്ടോബർ ആറിനു നടക്കാനിരിക്കുന്ന നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹത്തിന് നാഗാർജുന ആയിരിക്കും തിളങ്ങുന്നതെന്നു പറയുന്നവരും ഉണ്ട്. 

Read more: Lifestyle Malayalam Magazine