പാപ്പൻ മുണ്ടിനു പിന്നാലെ തരംഗമാകാൻ ഇളയരാജ മുണ്ടുകൾ

ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ മുണ്ടിന്റെ ഫാഷൻ തരംഗമാക്കാനുള്ള ഒരുക്കത്തിലാണെന്നു േതാന്നുന്നു ഇളയരാജയുടെ...

ആട് 2 എന്ന ചിത്രം ഇറങ്ങിയതിനൊപ്പം സൂപ്പർഹിറ്റായി മാറിയ ഒന്നുകൂടിയുണ്ട്, ചിത്രത്തിൽ നടൻ ജയസൂര്യ ധരിച്ചിരുന്ന മുണ്ടുകൾ. കറുപ്പും ചുവപ്പും പിങ്കും ബ്രൗണും നിറങ്ങളിലുള്ള മുണ്ടിന്റെ ഹൈലൈറ്റ് നിവർത്തിയിടുമ്പോൾ ഒരു നിറവും മടക്കി കുത്തുമ്പോൾ മറ്റൊരു നിറത്തിലും കാണുന്നതായിരുന്നു. പിന്നീടങ്ങോട്ട് യുവാക്കള്‍ തരംഗമാക്കിയ പാപ്പൻ മുണ്ടിനു പിന്നാലെയിതാ യുവാക്കളുെട ഉള്ളംകവരാൻ മറ്റൊരു വെറൈറ്റി മുണ്ടു കൂടി വന്നിരിക്കുകയാണ്.

ഇളയരാജ എന്ന പുതിയ ചിത്രത്തിലൂടെ ഗിന്നസ് പക്രുവും കൂട്ടരുമാണ് ആ അഡാർ മുണ്ട് പരിചയപ്പെടുത്തുന്നത്. ചതുരംഗക്കളങ്ങളെ അനുസ്മരിപ്പിക്കുന്ന ഇളയരാജാ മുണ്ട് ഇതിനകം തന്നെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞുവെന്നു പറഞ്ഞാൽ മതിയല്ലോ. വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രത്തിലാണ് കറുപ്പും വെളുപ്പും കലർന്ന് ചെസ് ബോർഡിനോടു സാമ്യം തോന്നുന്ന ഡിസൈനിലുള്ള മുണ്ടുടുത്ത് ഗിന്നസ് പക്രുവും അണിയറ പ്രവർത്തകരും  നിൽക്കുന്നത്. 

ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ മുണ്ടിന്റെ ഫാഷൻ തരംഗമാക്കാനുള്ള ഒരുക്കത്തിലാണെന്നു േതാന്നുന്നു ഇളയരാജയുടെ അണിയറക്കാർ. മുണ്ടുടുത്ത് കൂളിങ് ഗ്ലാസ് ഇട്ടു സ്റ്റൈലായി നിൽക്കുന്ന ഗിന്നസ് പക്രുവിനെ അഭിനന്ദിച്ചു കൊണ്ടുള്ള ധാരാളം കമന്റുകളും കാണാം. അതിനിടെ ചെസ് കളിക്കാൻ പോവുകയാണോ പക്രുചേട്ടാ എന്ന കമന്റുകളിടുന്നവരും ഉണ്ട്. പാപ്പന്‍ മുണ്ടിനു ശേഷം അടുത്ത ട്രെൻഡ് സെറ്ററാകുമോ ഈ ഇളയരാജാ മുണ്ടെന്ന് കാത്തിരുന്നുകാണാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam