ഒരു വാച്ചിന്റെ വില, 133 കോടി!!!

133 കോടി വിലയുള്ള വാച്ച്

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് വാച്ച്. പെണ്ണുങ്ങള്‍ പലപ്പോഴും കമ്മലിലും മാലയിലുമൊക്കെ വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ആണുങ്ങളിലേറെയും വാച്ചുകളിൽ െവറൈറ്റി കൊണ്ടുവരുന്നവരാണ്. നിങ്ങള്‍ ഇതുവരെ വാങ്ങിയതിൽ വച്ച് ഏറ്റവും വില െകാടുത്തു വാങ്ങിയ വാച്ച് ഏതാണെന്ന് ഓർമയുണ്ടോ? ഒരു ലക്ഷമോ അതോ പത്തു ലക്ഷമോ ഇനിയെത്രയൊക്കെ ആയാലും 100 കോടി ആവില്ലല്ലോ...? വാച്ചിനൊക്കെ 100 കോടിയോ എന്നു കരുതി തള്ളിക്കളയാൻ വരട്ടെ. ഒന്നും പത്തും നൂറുമൊന്നമല്ല 133 കോടി വിലയുള്ള ഒരു വാച്ചാണ് ഇപ്പോൾ സാമ്പത്തികലോകത്തെ സംസാരവിഷയം.

ന്യൂയോർക്ക് ആസ്ഥാനമായുള്ള ജേക്കബ് ആൻഡ് കോ കമ്പനിയാണ് കോടികൾ മൂല്യമുള്ള വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 18കെ വൈറ്റ് ഗോൾഡും 260 കാരറ്റ് ഡയമണ്ടും ചേര്‍ത്താണ് ഈ കിടിലൻ വാച്ച് തയ്യാറാക്കിയിരിക്കുന്നത്. ലോകോത്തര വാച്ച് ആൻഡ് ജ്വല്ലറി ഷോയായ ബേസിൽ േവൾഡ് 2016ല്‍ പ്രസിദ്ധീകരിച്ച വാച്ച് നിർമിച്ചെടുക്കാൻ മൂന്നു വർഷത്തോളമാണ് എടുത്തത്. ഒരു സ്ഥിരനിക്ഷേപം എന്ന നിലയ്ക്കു കൂടിയാണ് തങ്ങൾ ഇത്തരത്തിലൊരു വാച്ച് നിർമ്മിച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.