ശമ്പളം വേണ്ട, യുഎസ് പ്രസിഡന്റായാൽ മതി!!!

ഡൊണാൾഡ് ട്രംപ്

ശമ്പളമില്ലാതെ യുഎസ് പ്രസിഡന്റ് പദവിയിൽ ഇരുന്നുകൊള്ളാമെന്ന് ശതകോടീശ്വരനും ടിവി താരവുമായ ഡൊണാൾഡ് ട്രംപ്. ശമ്പളം വലിയ കാര്യമൊന്നുമല്ല. തന്നെ തിരിഞ്ഞെടുത്താൽ പ്രസിഡന്റിന്റെ പ്രതിവർഷ ശമ്പളമായ നാലു ലക്ഷം ഡോളർ ( ഏകദേശം 2.60 കോടി രൂപ ) തിരിച്ചു നൽകും- എൻബിസി റിയാലിറ്റി ഷോയിലൂടെ പ്രസിഡന്റായ ട്രംപ് പറഞ്ഞു.

അടുത്തവർ‌ഷം നടക്കു്നന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർഥിയാവാനാണ് ട്രംപിന്റെ ശ്രമം. ന്യൂഹാംപ്ഷറിൽ നടന്ന യോഗത്തിൽ മറ്റു ചില വാഗ്ദാനങ്ങൾ കൂടി നൽകി - താൻ പ്രസിഡന്റായാൽ കോൺഗ്രസ് അംഗങ്ങളുടെ പെൻഷൻ വർധിപ്പിക്കും.

ഫോബ്സ് മാസിക തിരഞ്ഞെടുത്ത ലോകത്തെ സമ്പന്നരിൽ 405-ാം സ്ഥാനത്താണ് ഭൂമി കച്ചവടഭീമനായ ട്രംപ്. 1000 കോടി ഡോളർ ആണ് തന്റെ ആസ്തി എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.