' പ്ലീസ് വിശ്വസിക്കണം ഇതു വിഗ് അല്ല ' എട്ടുമാസത്തിൽ ഇത്രേം മുടിയോ?

ബെല്ലാ കോൾ എന്ന ഈ കുരുന്നിനെ ഹീറോ ആക്കിയത് ഇടതൂർന്നു വളർന്നിരിക്കുന്ന അവളുടെ മുടിയാണ്...

ഇതു വിഗ് ഒന്നുമല്ല സത്യായിട്ടും എന്റെ മുടിയാ, ബെല്ലക്കുഞ്ഞിനു സംസാരിക്കാൻ പ്രായമായെങ്കിൽ അവൾ ആദ്യം ഇതായിരിക്കും പറയുക. എട്ടുമാസം പ്രായമുള്ള ഈ കുഞ്ഞാണിപ്പോൾ സമൂഹമാധ്യമത്തിലെ താരം. ബെല്ലാ കോൾ എന്ന ഈ കുരുന്നിനെ ഹീറോ ആക്കിയത് ഇടതൂർന്നു വളർന്നിരിക്കുന്ന അവളുടെ മുടിയാണ്. ബെല്ലക്കുട്ടിയുെട മുടി കാണുന്നവർ ആദ്യകാഴ്ച്ചയിൽ തന്നെ കണ്ണുംമിഴിച്ചു നിൽക്കാറുണ്ടെന്നാണ് അമ്മ ഫിലിപ്പാ റാബിറ്റ്സ് പറയുന്നത്. രസകരമായ കാര്യം അതൊന്നുമല്ല പാവം ബെല്ലയെ ആദ്യമായി കാണുന്നവരുടെ വിചാരം അതു വെറും വിഗ് ആണെന്നാണത്രേ.

ബെല്ലക്കുട്ടിയുെട മുടി കാണുന്നവർ ആദ്യകാഴ്ച്ചയിൽ തന്നെ കണ്ണുംമിഴിച്ചു നിൽക്കാറുണ്ടെന്നാണ് അമ്മ ഫിലിപ്പാ റാബിറ്റ്സ് പറയുന്നത്...

മകളെയുംകൊണ്ടു പുറത്തുപോയാൽ ആദ്യമെല്ലാവരും അവളുടെ മുടിയെക്കുറിച്ചാണു ചോദിക്കുക എന്ന് ഇംഗ്ലണ്ടിലെ എസെക്സ് സ്വദേശിയായ ഫിലിപ്പ പറയുന്നു. ഇതു വിഗല്ലെന്നും സ്വാഭാവികമായ മുടി തന്നെയാണെന്നും പറഞ്ഞുകൊടുത്താലും അവർ അദ്ഭുതത്തോടെയാണത്രേ നോക്കുക. ആളുകളുടെ വിചാരം അവളൊരു പാവക്കുട്ടി ആണെന്നാണ്,പുറത്തു പോവുമ്പോഴെല്ലാം കുറഞ്ഞത് അഞ്ചു പ്രാവശ്യം ആരെങ്കിലും തടഞ്ഞു നിര്‍ത്തി ഈശ്വരാ ഇതു ശരിക്കും ഉള്ള മുടിയാണോ എന്നു ചോദിക്കും. ജനിച്ചു വീണപ്പോൾ തന്നെ തലനിറയെ മുടിയുമായി പിറന്ന പെൺകുഞ്ഞ് എല്ലാവർക്കും കൗതുകമായിരുന്നു.

അമ്മയ്ക്കും അച്ഛനുമൊപ്പം ബെല്ല

തന്റെ മുടി ചീകിമിനുക്കുന്നതിനേക്കാൾ സമയം ബെല്ലയ്ക്കു വേണ്ടി എടുക്കാറുണ്ടെന്ന് ഫിലിപ്പ പറയുന്നു. ഇപ്പോള്‍ ബെല്ലയുടെ മുടി തോളൊപ്പം എത്തിയിട്ടുണ്ടെന്നും എന്നാൽ വെട്ടാൻ തന്റെ മനസ് അനുവദിക്കുന്നില്ലെന്നും ഫിലിപ്പ പറയുന്നു. ഇത്ര ചെറുപ്രായത്തിലെ ബെല്ലയ്ക്ക് എങ്ങനെ ഇത്രയും മുടി വളരുന്നുവെന്നത് ആദ്യം അദ്ഭുതം തോന്നിയിരുന്നു. പക്ഷേ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും അവൾ പൂർണ ആരോഗ്യവതിയാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.