ഞെട്ടിക്കും ഈ ഫ്ലാഷ്മൊബ്

ആൾക്കൂട്ടത്തിനിടയിൽനിന്ന് അപ്രതീക്ഷിതമായി നൃത്തച്ചുവടുകളുമായിയെത്തി കാഴ്ചക്കാരെ മുഴുവൻ ഞെട്ടിക്കുന്ന പരിപാടിയാണ് ഫ്ലാഷ് മൊബ്. പക്ഷേ ജപ്പാനിൽ അടുത്തിടെ നടന്ന ഫ്ലാഷ് മൊബ് ഒരു ഞെട്ടിക്കലിന്മേൽ ചറപറ ഞെട്ടിക്കൽ നടത്തിയാണ് ശ്രദ്ധേയമായത്. അവിടത്തെ ഷിൻജുകു നഗരത്തിലെ സ്റ്റുഡിയോ ഓൾട്ട എന്ന ഷോപ്പിങ് കോംപ്ലക്സ് പ്രശസ്തമാണ്. നഗരത്തിലെ ടീനേജുകാരുടെ പ്രഥാന ഹാങ് ഔട്ട് പ്ലേസുകളിലൊന്ന്. അവിടെ സാധാരണ പോലെ തിരക്കുള്ള ഒരു ദിവസം. കുറച്ചു പേർ കോംപ്ലക്സിനു മുന്നിലെ ചവറൊക്കെ പെറുക്കി മാറ്റുന്നുണ്ട്. ഒരേതരം ടി–ഷർട് ധരിച്ചാണ് ചവറുപെറുക്കൽ. കണ്ടാൽ എന്തെങ്കിലും ക്യാപെയിന്റെ ഭാഗമായി പരിസരം വൃത്തിയാക്കുകയാണെന്നു തോന്നും. അവർക്കിടയിലൂടെ ആൾക്കാർ പോകുന്നുമുണ്ട്. പെട്ടെന്നാണ് ഒരുഗ്രൻ പാട്ടുയർന്നത്. അതോടെ ചവറുപെറുക്കൽ നിർത്തി ആദ്യം മൂന്നു പേർ ഡാൻസ് തുടങ്ങി, തൊട്ടുപിറകെ ഓരോരുത്തരായി നൃത്തച്ചുവടുകളുമായെത്തി. തീർന്നില്ല, ഓരോ പുതിയ പാട്ടെത്തുമ്പോഴും പുതിയ പുതിയ ഡാൻസർമാർ സംഘത്തിലേക്ക് എത്തിക്കൊണ്ടേയിരുന്നു.

ആകെ മൊത്തം 30 സുന്ദരിമാരെക്കൊണ്ട് നിറഞ്ഞു അവിടം. അതോടെ ആൾക്കാരും തടിച്ചുകൂടി. ഫ്ലാഷ് മൊബ് ചൂടുപിടിച്ചതോടെ സംഗതി എല്ലാം കൈവിട്ടു പോയി. സുന്ദരിമാരെല്ലാം പതിയെപ്പതിയെ ധരിച്ചിരുന്ന ടി–ഷർടും ഷോട്സുമെല്ലാം അഴിച്ചു മാറ്റാൻ തുടങ്ങി. കുട്ടികളുമായി നൃത്തം കണ്ടുകൊണ്ടു നിന്നവരെല്ലാം അതോടെ സ്ഥലം കാലിയാക്കി. ശേഷിച്ചവർ പിന്നെയും ചുറ്റിപ്പറ്റി നിന്നു. വീണ്ടും പാട്ടെത്തി, 30 സുന്ദരിമാരും സ്വിം സ്യൂട്ടിൽ ഉഗ്രൻ നൃത്തവും തുടങ്ങി. അങ്ങനെ 15 മിനിറ്റോളം സ്വിം സ്യൂട്ട് മാത്രം ധരിച്ച് ജാപ്പനീസ് സുന്ദരിമാരുടെ നൃത്തം. പാട്ട് കഴിഞ്ഞതോടെ അവിടവിടെയായി കിടന്നിരുന്ന സ്വന്തം ഡ്രസുകളുമെടുത്ത് ഫ്ലാഷ് മൊബ് സംഘം ആൾക്കൂട്ടത്തിലേക്കും മറഞ്ഞു.

ജപ്പാനിലെ ടിവി ചാനലുകളെല്ലാം ഈ കൗതുകവാർത്ത ആഘോഷമാക്കിയിരുന്നു.യൂട്യൂബിലുമെത്തിയിട്ടുണ്ട് ഇതിന്റെ വിഡിയോ. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഫോട്ടോ സെക്‌ഷനിലും കൂടി ഫ്ലാഷ് മൊബിന്റെ ചിത്രങ്ങളെത്തിയതോടെ സംഗതി ലോകമെങ്ങും ഹിറ്റായി. എല്ലാവർഷവും ജൂലൈയിൽ മറൈൻ ഡേ ആഘോഷമുണ്ട് ജപ്പാനിൽ. ഇതിന്റെ ഭാഗമായി ബീച്ചുകളിൽ സ്വിം സ്യൂട്ടും ധരിച്ച് വരുന്നതിൽ പക്ഷേ പലർക്കും നാണമാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു നാണവും വിചാരിക്കേണ്ട എന്നു കാണിക്കാനായിട്ടായിരുന്നത്രേ പൊതുസ്ഥലത്ത്, അതും നാട്ടുകാരുടെയെല്ലാം മുന്നിൽ വച്ച് സ്വിം സ്യൂട്ട് ധരിച്ച് സുന്ദരിമാർ നൃത്തം ചെയ്തത്. സിം സ്യൂട്ടുകളുടെ വിൽപന പ്രോൽസാഹിപ്പിക്കാൻ വേണ്ടി ജപ്പാൻ സ്വിം സ്യൂട്ട് അസോസിയേഷനായിരുന്നു ഫ്ലാഷ് മൊബ് സംഘടിപ്പിച്ചത്.