മലര്‍ അല്ല, ഇപ്പോൾ ഈ മാത്‌സ് ടീച്ചറാണു യുവാക്കളുടെ ഹരം!

ഒകാസാനാ നെവെസെലായ

പരമ്പരാഗത അധ്യാപിക സങ്കൽപ്പങ്ങളെയൊക്കെ മാറ്റിമറിച്ചു കൊണ്ടാണ് പ്രേമം സിനിമയിലെ മലര്‍ നമുക്കു മുന്നിലേക്കെത്തിയത്. വാക്കിൻമുനയ്ക്കു മുന്നിൽ വിദ്യാർഥികളെ പേടിപ്പിച്ചിരുത്തുന്ന ടീച്ചർ ചിന്താഗതിക്കു വിപരീതമായിരുന്ന മലർ. മലർ ടീച്ചറോടു വിദ്യാർഥികൾക്കു പ്രണയമാണു തോന്നിയത്, സുന്ദരിയും മനോഹരമായി തമിഴ് സംസാരിക്കുന്നതുമായ മലരിനെ പ്രേക്ഷകർക്കെല്ലാം നന്നേ ഇഷ്ടപ്പെട്ടിരുന്നു. പറഞ്ഞുവന്നത് മറ്റൊന്നുമല്ല ഇപ്പോൾ സമൂഹമാധ്യമത്തിൽ തകർക്കുന്നത് മലർ ഒന്നുമല്ല മറ്റൊരു അധ്യാപികയാണ്, പക്ഷേ കക്ഷി കുറച്ച് ദൂരെയാണെന്നു മാത്രം. ബെലാറസിലെ മിൻസ്കിൽ കണക്ക് അധ്യാപികയായ ഒക്സാനാ നെവെസെലായ ലോകത്തെ തന്നെ ' സെക്സി ടീച്ചർ ' എന്നാണത്രേ ഇപ്പോൾ അറിയപ്പെടുന്നത്.

ഒകാസാനാ നെവെസെലായ

ക്ലാസ്മുറിയിലെ വൈറ്റ്ബോഡിൽ ഒക്സാന എഴുതുന്ന വിഡിയോ വിദ്യാർഥികളിൽ ആരോ പകർത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണു ഒക്സാന ടീച്ചർ സെലിബ്രിറ്റിയായത്. ഇപ്പോൾ രണ്ടുലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ആണ് ഒക്സാനയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

സാധാരണ അധ്യാപികമാരെപ്പോലെ സാരിയുടുത്തൊന്നുമല്ല ഒക്സാന പഠിപ്പിക്കുന്നത്. മനോഹരമായൊരു കുട്ടി ഫ്രോക്കിട്ടാണ് അധ്യാപനം. ഇനി ഒക്സാനയുടെ ഫേസ്ബുക്ക് പേജ് നോക്കിയാലോ ഭൂരിഭാഗം ഫോട്ടോകളും ഷോർട് ഡ്രസുകളും ബിക്കിനിയും അണിഞ്ഞു കിടിലൻ ലുക്കിലുള്ളവയാണ്. ഒക്സാന ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കെല്ലാം കമന്റ്- തങ്ങളെയും മാത്‌സ് പഠിപ്പിക്കാമോ ടീച്ചർ എന്നാണ്.