ഇങ്ങനെയൊക്കെ ചാടാമോ? അതിസാഹസികം!

രണ്ടുനിലക്കെട്ടിടത്തിനു മുകളിൽ നിന്നു നോക്കിയാൽപ്പോലും തല ചുറ്റുന്നവരാണ് നമ്മളിലേറെയും. അപ്പോൾ 380 അടി മുകളിൽ നിന്നു താഴേയ്ക്കു ചാടിയാലോ? ഇത്തരം ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിയാൻ വരട്ടെ. ഇത് വെറും ചാട്ടമല്ല പാരച്യൂട്ടിനെ ക്ലിപ് വഴി ശരീരവുമായി ഘടിപ്പിച്ചാണ് ചാട്ടം. ഓർക്കുമ്പോൾ തന്നെ തലകറങ്ങുന്നു അല്ലേ?

അമേരിക്കൻ ബേസ് ജംപർ ജോഷ് മിർമാന്റ് ആണ് തായ്ലാന്റിലെ ടോയ്സായ് പർവത മുകളിൽ നിന്നും ഇത്തരത്തിൽ താഴേയ്ക്ക് എടുത്തു ചാടിയത്. ഇരുമ്പുകൊണ്ടു നിർമിതമായ ക്ലിപ് ശരീരത്തിനു പുറകുവശത്ത് തുളച്ചു കയറ്റി അതിലേക്ക് പാരച്യൂട്ട് ഘടിപ്പിച്ചാണ് താഴേയ്ക്കു ചാടിയത്. സാഹസിക പറക്കൽ കഴിഞ്ഞു തിരിച്ചെത്തുന്ന ജോഷിന്റെ ക്ലിപു കയറ്റിയ ശരീരഭാഗത്ത് ചോരയൊലിക്കുന്ന ദൃശ്യങ്ങളും കാണാം. ശരീരത്തിൽ ക്ലിപ് ഘടിപ്പിക്കുന്ന സമയത്ത് നല്ലതുപോലെ വേദന അനുഭവപ്പെട്ടെങ്കിലും പറക്കലിനു ശേഷമുള്ള ആശ്വാസത്തിനും സംതൃപ്തിയ്ക്കും മുന്നിൽ വേദന ഒന്നുമായിരുന്നില്ലെന്ന് ജോഷ് പറയുന്നു. സംശയമില്ല ശ്വാസമടിക്കിപ്പിടിച്ചേ ഇൗ വിഡിയോ കണ്ടു തീർക്കാനാവൂ.