അമ്മമാരേ, കുട്ടികളെ പീഡിപ്പിക്കുന്നവർ നിങ്ങളുടെ കൂടെയുണ്ട്!

നിങ്ങളുടെ മകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം? അതും സ്വന്തം ബന്ധുക്കളിൽ നിന്നു കൂടിയാണെന്ന് അറിയുകയാണെങ്കിലോ? മകൾക്ക് അവൾ കടന്നുപോയത് ഒരു ചൂഷണത്തിലൂടെയാണെന്ന് അറിയാതെയിരിക്കുകയാണെങ്കിലോ? തകരും ഏത് അമ്മമാരും. മുതിർന്നവരേക്കാൾ ഇന്ന് ഏറ്റവുമധികം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് പെൺകുട്ടികളാണ്. ജനിച്ചു വീഴുന്ന പിഞ്ചുകുഞ്ഞിൽ തുടങ്ങുന്നു പീഡനത്തിന്റെ നാളുകൾ. ഇത്തരത്തിൽ അർത്ഥവത്തായൊരു വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് Ufaan.org.

തന്നെ ബന്ധുവായൊരു വ്യക്തി പീഡിപ്പിക്കുകയാണെന്ന് അറിയാതെ അക്കാര്യം അമ്മയോട് പറയുന്ന മകളെയാണ് എ മദേഴ്സ് വേർസ്റ്റ് നൈറ്റ്മെയർ എന്ന വിഡിയോയിൽ കാണിക്കുന്നത്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന അമ്മയ്ക്കു മുന്നിലെത്തി അവരുടെ ചുണ്ടിലെ ലിപ്സ്റ്റിക് തുടയ്ക്കുന്ന മകൾ ഇപ്പോഴാണ് അമ്മ കൂടുതൽ സുന്ദരിയായതെന്നു പറയുന്നു. കാര്യം മനസിലാകാതിരിക്കുന്ന അമ്മയോട് ബന്ധുവായൊരു അങ്കിൾ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ടെന്നും താൻ വളരെ സുന്ദരിയാണെന്നും പറയാറുണ്ടെന്നും പറയുന്നു. അപ്പോൾ മാത്രമാണ് മകൾ പീഡിപ്പിക്കപ്പെട്ട കാര്യം അമ്മ മനസിലാക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഡിയോ കാണാം...