ഇവയാണോ സ്വർഗത്തിലേക്കുള്ള ആകാശപ്പടികൾ?

സ്െെക ലാഡര്‍ ഇൻസ്റ്റലേഷൻ

ആകാശത്തിലേക്ക് സ്വർണ്ണനിറത്തിലുള്ള പടികൾ.. തീജ്വാലയായി പടികൾ അങ്ങനെ കൂടിക്കൂടി വരികയാണ്... ഒടുവിൽ ഉയർന്നുയർന്ന് നിറുകയിലെത്തുന്നു.. കേട്ടിട്ട് സ്വപ്നമോ കഥയോ ആണെന്നൊന്നും വിചാരിക്കല്ലേ. അസലൊരു ഇൻസ്റ്റലേഷന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. സ്വർഗത്തിലേക്കുള്ള ഏണിപ്പടികളാണോ എന്നു തോന്നും ആ ഇൻസ്റ്റലേഷൻ കണ്ടാൽ. ചൈനയിലെ ക്വാൻഷോ സിറ്റിയിൽ കഴിഞ്ഞ ജൂണിൽ ചായ് ഗ്വാകിയാങ് എന്ന കലാകാരനാണ് അത്യപൂർവമായ ഇൗ കലാവിരുന്നൊരുക്കിയതിനു പിന്നിൽ.

വലിയൊരു െെഹഡ്രജൻ ബലൂണിലേക്ക് നീളത്തിലുള്ള വയറുകൊണ്ട് കോണിപ്പടികൾ കെട്ടി ബന്ധിപ്പിക്കുകയായിരുന്നു. ബലൂൺ ഉയർന്നു െപാങ്ങുന്നതിനനുസരിച്ച് കരിമരുന്നു കൊളുത്തിയ വയറിൽ തീ കൊടുക്കുകയും അവ കത്തുന്നതിനനുസരിച്ച് പടികൾ‌ കൂടിക്കൂടി വരുന്നതായി കാണാം. ചായ് ഗ്വാകിയാങ്ങിന്റെ മൂന്നാമത്തെ സ്കൈ ലാഡർ പരീക്ഷണമായിരുന്നു അത്. 1994ലും അദ്ദേഹം ഇത്തരത്തിൽ ഒരു പരീക്ഷണം ചെയ്തെങ്കിലും കാറ്റിന്റെ ശക്തി മൂലം പരീക്ഷണം വിജയിച്ചിരുന്നില്ല. പക്ഷേ കക്ഷി തോറ്റു പിന്മാറിയില്ല, പകരം 2001ൽ വീണ്ടും പരീക്ഷിച്ചു.

ഇൻസ്റ്റലേഷൻ നിർമാണവേളയിൽ

അങ്ങനെ 2015 ആയപ്പോഴേയ്ക്കും ഇൗ കലാകാരന്റെ പരീക്ഷണം പൂർണ വിജയം കണ്ടു. സ്വർഗത്തിലേക്കുള്ള ഏണിപ്പടികൾ എന്ന വിശേഷണം നല്‍കിയിരിക്കുന്ന 80 സെക്കൻറോളമുള്ള ഇൗ സ്െെകലാ‍ഡർ ഇൻസ്റ്റലേഷൻ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ മുത്തശ്ശിയ്ക്കു വേണ്ടിയാണ് ചായ് ഗ്വാകിയാങ് സമർപ്പിക്കുന്നത്.

ഇൻസ്റ്റലേഷനു സമീപം ചായ് ഗ്വാകിയാങ്