കുഞ്ഞിനെ വളർത്തൽ കുട്ടിക്കളിയല്ല; വിഡിയോ കാണാം

ഒത്തിരി പ്രതീക്ഷകളുമായാകും മാതാപിതാക്കൾ ഒരു കുഞ്ഞിനെ കാത്തിരിക്കുക. പ്രത്യേകിച്ച് ആദ്യത്തെ കുഞ്ഞാണെങ്കിൽ പറയുകയും വേണ്ട. ജനിച്ചു വീഴുന്നതു മുതൽ എങ്ങനെയെല്ലാം വളർത്തണമെന്നു സ്വപ്നം കണ്ടു തുടങ്ങും. ഗർഭിണി ആയിരിക്കുന്ന കാലം മുതൽക്കെ എങ്ങനെ ഒരു കുട്ടിയെ വളർത്താം, എങ്ങനെ ഒരു നല്ല അമ്മയാവാം തുടങ്ങി കിട്ടാനുള്ള പുസ്തകങ്ങളെല്ലാം വാങ്ങും. പോരാത്തതിന് ഇന്റർനെറ്റിലും തപ്പും ഒടുവിൽ മികച്ച മാതാപിതാക്കൾ ആകാൻ പഠിച്ചു പാസായിരിക്കുന്ന ദമ്പതികൾ ഒരു കുഞ്ഞു പിറന്നു വീഴുന്നതോടെയാണ് വായിച്ചതൊന്നുമല്ല വളർത്തൽ എന്നു മനസിലാക്കുക. എങ്ങനെയൊക്കെ ചിട്ടയിലും വട്ടത്തിലും കുട്ടിയെ വളർത്തുമെന്നു തീരുമാനിക്കുന്നോ അത്രത്തോളം വിപരീതമായിരിക്കും ഫലത്തിൽ സംഭവിക്കുക.

ഇത്തരത്തിൽ ഒരു കുഞ്ഞിനെക്കുറിച്ചുള്ള സകല പ്രതീക്ഷകളും തയ്യാറെടുപ്പുകളും മുൻധാരണകളും തെറ്റുന്ന മാതാപിതാക്കളുടെയും അവരുടെ കുഞ്ഞിന്റെയും വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കുട്ടിയ്ക്ക് പ്രകൃത്യാലുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കാൻ കൊടുക്കുകയുള്ളു, അവനെ അനുസരണയോടെ വളർത്തും എന്നു വിചാരിക്കുന്ന അച്ഛനുമമ്മയും കുഞ്ഞുണ്ടായതിനു ശേഷം അതിന്റെ സകല താളങ്ങൾക്കും തുള്ളേണ്ട അവസ്ഥയാണ് വിഡിയോയിൽ കാണുന്നത്. വെൻ വി ഹാവ് കിഡ്സ് എന്ന രസകരമായ വിഡിയോ കാണാം.