Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയാന രാജകുമാരിയുടെ ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പുറത്ത്

Diana പ്രിന്‍സ് വില്ല്യമുമായി ഡയാന രാജകുമാരി

ഡയാന രാജകുമാരിയുടെ ഇരുപതാമത് ചരമവാര്‍ഷികമാണ് ഓഗസ്റ്റ് 31ന്. ഇതിനു മുന്നോടിയായി രാജകുമാരിയുടെ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഫോട്ടോകള്‍ സമൂഹവുമായി പങ്കുവെച്ചിരിക്കുകയാണ് വില്ല്യം രാജകുമാരനും ഹാരി രാജകുമാരനും. നല്ല ക്യൂട്ട് ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിത്. 

diana-1 പ്രിന്‍സ് ഹാരിയുമായി ഹോളിഡേ ആഘോഷിക്കുന്ന ഡയാന രാജകുമാരി
diana-3 പ്രിന്‍സ് വില്ല്യമും പ്രിന്‍സ് ഹാരിയും പൊലീസ് വേഷത്തില്‍

മമ്മയുമായി വെക്കേഷനു പോയപ്പോള്‍ മക്കള്‍ എടുത്തതാണ് പല ഫോട്ടോകളും. അതില്‍ ഡയാന ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് വില്ല്യമിനെ എടുത്തു നില്‍ക്കുന്ന പിങ്ക് സ്വറ്ററിട്ട ഫോട്ടോക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പ്രിന്‍സ് ഹാരിയുമായി ഹോളിഡേ അടിച്ചുപൊളിക്കുന്ന ഡയാനയുടെ ഫോട്ടോയും നല്ല ക്യൂട്ട് ആണെന്നാണ് അഭിപ്രായം.

diana-2 റോയല്‍ യാട്ട് ബ്രിട്ടാനിയയില്‍ പ്രിന്‍സ് ഹാരിയുമൊത്ത് ഡയാന
diana-4 പിക്ക്‌നിക്ക് ബെഞ്ചില്‍ വില്ല്യം, ഹാരി സഹോദരന്‍മാര്‍

പൊലീസ് വേഷത്തില്‍ പിന്‍സ് ഹാരിയും പ്രിന്‍സ് വില്ല്യമും നില്‍ക്കുന്ന ഫോട്ടോകളും രസകരമാണ്. ബക്കിങ്ഹാം പാലസില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഡയാനയുടെ സ്വകാര്യ ശേഖരത്തിലുള്ള കൂടുതല്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശനിയാഴ്ച്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഒക്‌ടോബര്‍ ഒന്നു വരെ നീണ്ടുനില്‍ക്കും. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam