മേഗൻ മാർക്കിളിന്റെ വിവാഹ നിശ്ചയ വസ്ത്രത്തിന്റെ വില എത്രയെന്നോ?

ഹാരിയും മേഗനും വിവാഹ നിശ്ചയ ദിനത്തിൽ

വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിലെ ചർച്ചാവിഷയം. ഇന്ത്യയിൽ മാത്രമല്ല അങ്ങു ബ്രിട്ടനിലും ഇപ്പോൾ ഒരുവിവാഹ വാർത്തയ്ക്കു പിന്നാലെയാണ് ആളുകൾ. മറ്റാരുമല്ല ഹാരി രാജകുമാരനും നടി മേഗൻ മാർക്കിളും വിവാഹിതരാകുന്ന കാര്യമാണ് പറഞ്ഞു വന്നത്. ഇരുവരും വിവാഹിതരാകുന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാഹനിശ്ചയ ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്. വിവാഹനിശ്ചയത്തിനായി മേഗന്‍‍ ധരിച്ച ഗൗണിന്റെ വിലകേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം. 

റൊമാന്റിക് ഫോട്ടോകളുടെ ഒരു സീരീസ് എന്നു തന്നെ മേഗന്റെയും ഹാരിയുടെയും വിവാഹനിശ്ചയ ചിത്രങ്ങളെ പറയാം. അത്രയ്ക്കു മനേഹരമാണ് ഓരോ ചിത്രങ്ങളും. അതിൽ തന്നെയും കണ്ണുകൾ ആദ്യം ഉടക്കുന്നതും മേഗന്റെ എലഗന്റ് ലുക്കിലുള്ള ഗൗണിലേക്കാണ്. ഒന്നും രണ്ടുമല്ല 47 ലക്ഷം വിലയുള്ള ഗൗൺ ധരിച്ചാണ് മേഗൻ വിവാഹനിശ്ചയത്തിനെത്തിയത്. റാൽഫ്&റൂസോയുടെ കറുപ്പു നിറത്തിലുള്ള ഗൗണിൽ ഒറ്റനോട്ടത്തിൽ തന്നെ മേഗൻ അസ്സൽ രാജകീയ ലുക്കിലേക്കെത്തി. ‌

ഫാഷൻ–സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ അലക്സി ലുബോമിർസ്കിയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ പകർത്തിയത്. ഡയമണ്ട് പതിച്ച എന്ഗേജ്മെന്റ് റിങ് ധരിച്ച മേഗൻ ഹാരിയുടെ മുഖം കൈകൾക്കുള്ളിലൊതുക്കിയ ചിത്രത്തിന് ഏറെ പ്രശംസകളാണ് ലഭിച്ചത്. എന്തായാലും വിവാഹ നിശ്ചയ ചിത്രങ്ങളിൽ തിളങ്ങി നിന്നത് ലക്ഷങ്ങൾ വിലപിടിപ്പുള്ള മേഗന്റെ വസ്ത്രത്തിലാണെന്നതിൽ സംശയമില്ല.

ഡയമണ്ട് പതിച്ച എന്ഗേജ്മെന്റ് റിങ് ധരിച്ച മേഗൻ ഹാരിയുടെ മുഖം കൈകൾക്കുള്ളിലൊതുക്കിയ ചിത്രത്തിന് ഏറെ പ്രശംസകളാണ് ലഭിച്ചത്....

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തെ ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി, അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയാണ് മാര്‍ക്കിൾ. 

36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുന്നത് ടൊറോന്റോയിലും.  ഇക്കഴിഞ്ഞ നവംബര്‍ 27നാണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.  2018 മെയ് മാസം കല്ല്യാണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ‍. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ചായിരിക്കും ഹാരി മേഗന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തുക. 

പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam