Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരച്ചിലടക്കാൻ കഴിയാതെ ആലിയ, വൈറൽ വിഡിയോ

Alia Bhatt

സുഹൃത്തിന്റെ വിവാഹ ആഘോഷത്തിനിടെ സ്വയംമറന്നു നൃത്തമാടുന്ന ബിടൗൺ സുന്ദരി ആലിയ ഭട്ടിന്റെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ആലിയയുടെ ബെസ്റ്റ് ഫ്രണ്ടായ കൃപ മേത്തയുടെ വിവാഹത്തിനായിരുന്നു മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ആലിയ പങ്കെടുത്തതും നൃത്തം ചെയ്തതുമൊക്കെ. മെഹന്ദി, സംഗീത് തുടങ്ങി വിവാഹത്തിനു മുമ്പും ശേഷവുമുള്ള ചടങ്ങുകൾക്കെല്ലാം ആലിയയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഇപ്പോഴിതാ സ്ക്രീനിലെ ബബ്ലി സുന്ദരി പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വിഡിയോ ആണ് വൈറലാകുന്നത്.

Alia Bhatt ആലിയ സുഹൃത്ത് കൃപയ്ക്കൊപ്പം

ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും നിറഞ്ഞ നുണക്കുഴി ചിരിയോടെ കണ്ടിട്ടുള്ള ആലിയയുടെ നിറകണ്ണുകളോടെയുള്ള വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കൃപയുടെ വിവാഹദിനത്തിൽ തന്നെയാണ് ആലിയയുടെ കരച്ചിലും. സംഗതി മറ്റൊന്നുമല്ല ഭര്‍തൃ കുടുംബത്തിലേക്കു ചേക്കേറുന്ന കൃപയ്ക്കു യാത്രപറയാൻ നിൽക്കവേയാണ് ആലിയയ്ക്കു സങ്കടം വന്നത്. തുടർന്ന് പൊ‌ട്ടിക്കരയുന്ന ആലിയയെയും കാണാം. അപ്പോൾ തന്നെ ആലിയയ്ക്കരികിലെത്തി സ്ത്രീകളിലൊരാൾ ആശ്വസിപ്പിക്കുന്നതും വി‍ഡിയോയില്‍ കാണാം. 

കുടുംബത്തെപ്പോലെ തന്നെ സുഹൃത്തുക്കൾക്കും വിലമതിക്കുന്നയാളാണ് ആലിയ എന്നു വ്യക്തമാക്കുകയാണ് ഈ വിഡിയോ. ബോളിവുഡിലെ തിരക്കുള്ള നായികമാരിൽ ഒരാളായിട്ടും സുഹൃത്തിന്റെ വിവാഹ ചടങ്ങുകൾക്ക് ഒന്നിനു പോലും വി‌ടാതെ പങ്കെടുക്കുകയും സാധാരണക്കാരിയെപ്പോലെ അവർക്കൊപ്പം പങ്കുകൊള്ളുകയും ചെയ്തിരുന്നു ആലിയ. 

കൃപയുടെ വിവാഹത്തലേന്നു നടന്ന ആഘോഷ പരിപാടിക്കിടെ നൃത്തം ചെയ്യുന്ന ആലിയയുടെ വിഡിയോ ആണ് നേരത്തെ വൈറലായിരുന്നത്.മുന്താ തോടാ, ഹവാ ഹവാ എന്നീ ഗാനങ്ങൾക്കൊപ്പമാണ് ആലിയയും കൂട്ടുകാരികളും ചേർന്ന് ചുവടുകൾ വച്ചത്. വിവാഹത്തിനു മുന്നോ‌ടിയായി നടന്ന മെഹന്ദിയിൽ അനാര്‍ക്കലി ധരിച്ചും സംഗീത് പരിപാടിക്കായി ഗോൾഡൻ നിറത്തിലുള്ള ലെഹംഗ ധരിച്ചുമാണ് ആലിയ എത്തിയത്.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam