Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനപ്പുറത്തേറി ആർപ്പുവിളിച്ച് വരൻ, കൊമ്പിൽ പിടിച്ച് വധു; വിവാഹവിഡിയോ വൈറൽ

Jumbo Wedding

വിവാഹം എങ്ങനെ വൈവിധ്യമുള്ളതാക്കാം എന്നാണ് വിവാഹിതരാകാൻ പോകുന്ന ഓരോരുത്തരുടെയും ചിന്ത. വൈവിധ്യത്തിന് വേണ്ടി വവ്വാൽ കിസോ വവ്വാൽ ക്ലിക്കോ എന്തിനായാലും യുവതലമുറ തയാറാണ്. വിവാഹം ഒരു ഉത്സവം തന്നെയായി മാറിക്കൊണ്ടിരിക്കുകയാണ്. അതരത്തിൽ ഉത്സവമാക്കിയ ഒരു വിവാഹാഘോഷത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

ആനപുറത്തേറി ആർപ്പുവിളിച്ച് വരൻ, കൊമ്പിൽ പിടിച്ച് വധു. ഒപ്പം വീട്ടുകാരും സുഹൃത്തുക്കളും ആരവത്തോടെ വരനെയും വധുവിനെയും ആനയിക്കുന്നു. വാഹനങ്ങളോടുള്ള റോഡിലൂടെ തന്നെയാണ് ആനയോടൊപ്പമുള്ള വിവാഹഘോഷയാത്രയും. ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള കുതിരപ്പുറത്തേറി വരൻ വരുന്ന ബരാത്തിനെ മലയാളീകരിച്ച രൂപമാണ് ഈ ആനപ്പുറത്തേറിയുള്ള വിവാഹം. 

സർവാഭരണവിഭൂഷിതയായി വിവാഹവേഷവുമണിഞ്ഞ് സ്റ്റൈലിൽ കൂളിങ് ഗ്ലാസും വെച്ചാണ് വധു ആനക്കൊമ്പിൽ പിടിച്ചു വരുന്നത്. സംഗതി കളറായിട്ടുണ്ടെങ്കിലും വൈറലായെങ്കിലും വിമർശനത്തിനും ഒട്ടും കുറവില്ല. ആനയെ വിവാഹഘോഷയാത്രയ്ക്ക് ഉപയോഗിക്കാൻ ജില്ലാകലക്ടറുടെ അനുമതിയുണ്ടോ? അപകടകരമായ യാത്രയായി, എന്നൊക്കെ നിരവധിപ്പേർ സംശയങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കുന്നുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam