Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൽബി ചേട്ടന്റെ ഡാൻസ് പറയുന്നു; ‘നമ്മൾ അതിജീവിക്കും’

alby-chettan

പ്രളയക്കെടുതിയിൽ കൂടെയുള്ളവരെ സന്തോഷിപ്പിച്ചും സ്വയം മറന്നുമുള്ള ആൽബി ചേട്ടന്റെ ഡാൻസ് വൈറൽ. സൗത്ത് കൊച്ചിയിലെ ജിഎച്ച്എച്ച്എസ് ക്യാംപിലെ ആൽബി ചേട്ടനാണ് ഉള്ളിലെ നോവുകൾക്കിടയിലും ആടിതകർത്തത്. ഒരു തമിഴ് ചിത്രത്തിലെ ഗാനത്തിനാണ് ഇദ്ദേഹം ചുവടുവെച്ചത്. തമിഴ് സിനിമാ താരങ്ങളെ അനുസ്മരിപ്പിക്കുന്നവിധം ആൽബി ചേട്ടൻ ചുവടുവെയ്ക്കുമ്പോൾ ചുറ്റിലുമിരിക്കുന്ന ക്യാംപിലെ അംഗങ്ങൾക്കും ആവേശം. 

നിമിഷങ്ങൾകൊണ്ട് സമൂഹമാധ്യമങ്ങളിൽ ആൽബി ചേട്ടന്റെ ഡാൻസ് തരംഗമായി. വിധിയെ പഴിച്ചിരിക്കാതെ എന്തിനെയും നേരിടാൻ തയാറുള്ള മനസ്സാണ് ആൽബി ചേട്ടനും ക്യാംപിലുള്ളവരും കാണിച്ചു തന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. 

ക്യാംപിലെ കുട്ടികളും സ്ത്രീകളും നൃത്തം ചെയ്യുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എങ്കിലും താരം ആൽബി ചേട്ടന്‍ തന്നെ!