Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപിലേക്ക് നൽകിയ സാധനങ്ങൾ തോട്ടിൽ, വിഡിയോ

relief-camp-waste

മലയാളിക്ക് ഒന്നിന്റെയും വിലയറിയില്ലെന്നാണ് ഈ കാഴ്ച കാണുന്നവര്‍ അടിയില്‍ കുറിക്കുന്നത്.  അറിയാമായിരുന്നെങ്കിൽ പ്രളയകാലത്ത് നുള്ളിപ്പെറുക്കിയാണെങ്കിലും സഹജീവികൾ സ്നേഹപൂർവ്വം ക്യാംപിലെത്തിച്ച വസ്തുക്കൾ ഒരു ദാക്ഷണ്യവുമില്ലാതെ വലിച്ചെറിഞ്ഞു കളയില്ലായിരുന്നുവെന്നും. 

പ്രളയ ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച ഡൈപറുകളും നാപ്കിനുകളും കവറുകൾ പോലും പൊട്ടിക്കാതെ ക്യാംപിനരികെയുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞ കരുണയില്ലാത്ത കാഴ്ചയാണ് വൈറലാകുന്നത്. രക്ഷാപ്രവർത്തകർ പകുതി മുങ്ങിയ പാക്കറ്റുകളിലെ തീയതി പരിശോധിച്ചപ്പോൾ എല്ലാം പുതിയതുതന്നെയാണെന്ന് മനസിലായി. ഇതിനെതിരെ ഇവർ രോഷത്തോടെ പ്രതികരിച്ചു വിഡിയോ പോസ്റ്റ് ചെയ്തു.  നാപ്കിനുകൾ നിർമിക്കുന്ന കമ്പനി ഇൻഷുറൻസ് തട്ടിപ്പിനായി സാധനങ്ങൾ തോട്ടിൽ തള്ളിയാതാണോയെന്ന സംശയവും വിഡിയോ പോസ്റ്റ് ചെയ്തവർ പങ്കുവച്ചു. 

കുപ്പിവെള്ളമില്ല, ഭക്ഷണമില്ല, കുട്ടികൾക്ക് മാറാൻ ഡൈപ്പറില്ല, സ്ത്രീകൾക്ക് നാപ്കിൻ ആവശ്യമുണ്ട്... തുടങ്ങിയ സഹായാഭ്യർഥന പോസ്റ്റുകൾ കണ്ടിട്ടാണ് പലരും സാധനങ്ങൾ ക്യാംപുകളിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു.