ആടിയും പാടിയും രൺവീർ, നാണത്തോടെ ദീപിക; വിവാഹ ചിത്രങ്ങൾ

ദീപിക രൺവീർ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. സമൂഹമാധ്യമത്തിലൂടെ‌യാണ് രൺവീറും ദീപികയും പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. 

വിവാഹത്തിന്റെ ആചാരങ്ങളും  രൺവീറിന്റെ നൃത്തവും തിലകം ചാർത്തുന്നതുമുൾപ്പെടെ പ്രണയാർദ്രമായ പുതിയ ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് ആരാധകർ നൽകിയത്.

ഇതുവരെ രണ്ട് ചിത്രങ്ങൾ മാത്രമേ താരങ്ങൾ പങ്കുവെച്ചിരുന്നുള്ളൂ. അതിനാൽ കൂടുതൽ വിവാഹചിത്രങ്ങൾക്കായി ആരാധകർ കാത്തിരിപ്പിലായിരുന്നു. 

നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ആഢംബര വിവാഹവേദിയായ ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു താരവിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് സാക്ഷികളായത്.

കൊങ്ങിണി, സിന്ധ് ആചാരങ്ങൾപ്രകാരമായിരുന്നു വിവാഹം. സബ്യസാചി മുഖർജിയാണ് ഇവർക്കുള്ള വസ്ത്രങ്ങൾ ഒരുക്കിയത്. 

നവംബർ 18ന് ഇരവരും ഇന്ത്യയിൽ തിരിച്ചെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ നവദമ്പതികളെ കാണാൻ നിരവധി ആരാധകരാണ് തടിച്ച് കൂടിയത്.

ദീപികയുടെ സ്വദേശമായ ബെംഗളൂരുവിലും മുംബൈയിലുമായാണ് സൽകാരങ്ങൾ ഒരുക്കുന്നത്. നവംബർ 21 ന് ആണ് ബെംഗളൂരുവിൽ സൽകാരം.

ബോളിവുഡ് താരങ്ങളും സുഹൃത്തുക്കൾക്കും വേണ്ടിയാണ് നവംബർ 28ന് മുംബൈയിൽ സൽകാരം. ബോളിവുഡിന്റെ സൂപ്പർ താരങ്ങൾ എത്തുന്ന മുംബൈയിലെ സൽകാരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.