Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തശ്ശിക്ക് ചോറ് വാരി കൊടുത്ത് വിഡിയോ; ആ കൊച്ചുമകന് വീണ്ടും വിമർശനം

viral-tik-tok-video-of-gradma-and-son-facing-criticism

ടിക് ടോക് ചെയ്യാൻ സന്യാസി വേഷം കെട്ടിയ കൊച്ചുമകനെ കണ്ട് പൊട്ടിക്കരഞ്ഞ മുത്തശ്ശിയെ ഓർമയില്ലേ? സമൂഹമാധ്യമങ്ങളിൽ ഈ മുത്തശ്ശിയുടെ സങ്കടം വൈറലായിരുന്നു. കൊച്ചുമകൻ സന്യാസി ആയെന്നു കരുതി പൊട്ടിക്കരഞ്ഞ ആ പാവം മുത്തശ്ശിയുമായി വീണ്ടും എത്തിയിരിക്കുകയാണ് കൊച്ചുമകൻ.

ഇത്തവണ സങ്കടപ്പെടുത്തിയില്ല, പകരം മുത്തശ്ശിയ്ക്ക് ചോറുവാരി നൽകുകയും ഉമ്മ വെയ്ക്കുകയുമാണ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ  സിജി ആലത്തൂർ എന്ന യുവാവാണ് വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ ചെറുപ്പക്കാരനെതിരെ വീണ്ടും ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്തിയിരിക്കുകയാണ്. ലൈക്കുകൾക്കു വേണ്ടി മാത്രമാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് സിജിക്കെതിരെ ഉയരുന്ന വിമർശനം. 

എന്നാൽ അന്ന് കരയിപ്പിച്ചതിന് എല്ലാവരും മോശമായി ചിത്രീകരിച്ചുവെന്നും ഇന്ന് മുത്തശ്ശി ചിരിക്കുന്ന വിഡിയോ പങ്കുവെച്ചതിന് എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്നും യുവാവ് തിരിച്ചു ചോദിക്കുന്നു. മുത്തശ്ശിയെ തല്ലുകയോ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുകയോ അല്ല ചെയ്തതെന്നും എന്നിട്ടും എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നതെന്നുമാണ് സിജിയുടെ ചോദ്യം.

ഇന്ദ്രനീലിമയോലും എന്ന ഗാനത്തിന്റെ ടിക്ക് ടോക്ക് ചെയ്യാൻ വീട്ടുമുറ്റത്ത് ഹോമകുണ്ഡം ഒരുക്കി ഗംഭീര തയാറെടുപ്പ് നടത്തുമ്പോഴായിരുന്നു മുത്തശ്ശി കൊച്ചുമകൻ സന്യാസി ആയെന്നു തെറ്റിദ്ധരിച്ചത്. മുത്തശ്ശിയുടെ കരച്ചിൽ വിഡിയോയിലൂടെ യുവാവ് പങ്കുവെച്ചിരുന്നു. ഇതോടെ മുത്തശ്ശിയും കൊച്ചുമകനും വൈറലായെങ്കിലും വിമർശനങ്ങളും ഉയർന്നു. മുത്തശ്ശിയെ കരയിപ്പിച്ചെന്നും ഇതു പങ്കുവെച്ച് വൈറാലവാൻ ശ്രമിച്ചെന്നുമായിരുന്നു വിമർശനങ്ങൾ. ഇതിനുപിന്നാലെയാണ് പുതിയ വിഡിയോയും വിമർശനങ്ങൾ നേരിടുന്നത്.