‘ചുണ്ണാമ്പ് ഉണ്ടോ കയ്യിൽ’; വൈറലായി ഈ മുത്തശ്ശനും മുത്തശ്ശിയും

ടിക്ടോക് വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വൈറലാവണോ ടിക് ടോക് ചെയ്യണമെന്നാണു നാട്ടിലെ സംസാരം. യുവാക്കൾക്കിടയിലെ ഹരമായി ടിക ടോക് മാറുമ്പോൾ രസകരമായ ടിക് ടോക് വിഡിയോ ചെയ്ത് വൈറലായിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും.  കല്യാണരാമന്‍ എന്ന ദിലീപ് ചിത്രത്തിലെ ഡയലോഗ് അനുകരിച്ച് വന്ന ഡബ്‌സ്മാഷ് വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായത്.

സിനിമയിൽ ചുണ്ണാമ്പു ചോദിക്കുന്ന അപ്പൂപ്പന്റെ രംഗം നമ്മൾ മറന്നു കാണില്ല. സുബ്ബലക്ഷ്മി അമ്മാൾ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവർ ചെയ്ത ആ രംഗം ഇരുവരും തകർത്ത് അഭിനയിച്ചിരിക്കുകയാണ്. യുവാക്കൾ നിറഞ്ഞ ടിക് ടോക് ലോകത്ത് അപ്പൂപ്പനും അമ്മൂമ്മയും കൂടുതൽ വിഡിയോയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം ചെറുപ്പക്കാരുടെ സാഹസിക ടിക്ടോക് വിഡിയോകൾക്ക് തടയിടാനൊരുങ്ങുകയാണ് പൊലീസ്. വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള അപകടകരമായ ടിക്ടോക് വ്യാപകമായ പരാതികൾക്ക് ഇടയാക്കിയിരുന്നു. ‍ജാസി ഗിഫ്റ്റിന്റെ നില്ല് നില്ല് എന്ന ഗാനമാണ് ചെറുപ്പക്കാർ ഇതിനായി ഉപയോഗിക്കുന്നത്. ടിക് ടോക് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.