ഓർമയുണ്ടോ സ്കൂളിലെ ആദ്യ ദിനം? ഓർക്കാൻ ഇതാ കിടിലൻ വിഡിയോ!

പുത്തനുടുപ്പും കുടയും ബാഗുമെല്ലാമായി ചിരിച്ചുല്ലസിച്ചു സ്കൂളിലേക്കു യാത്രയായ ആദ്യദിനം ഓർമ്മയുണ്ടോ? ചിലരുടെ കാര്യത്തിൽ മാത്രമാണേ ഈ ചിരിയും സന്തോഷവുമൊക്കെ കാണൂ. ചിലർ കരഞ്ഞും പിഴിഞ്ഞും നാ‌ട്ടിലുള്ളവരെ മുഴുവൻ അറിയിച്ചേ സ്കൂളിൽ പോകൂ. ഇനി സ്കൂളിൽ പോയാലും ആദ്യത്തെ ദിവസം പരിഭ്രമിച്ച് മിണ്ടാതെ ഒതുങ്ങിക്കൂടുന്നവരാകും മിക്കവരും. ഇതിനിടയിലെങ്ങാന്‍ അമ്മയെയോ അച്ഛനെയോ കണ്ടാലോ എന്തെന്നില്ലാത്ത സന്തോഷവും. ഇത്തരത്തിൽ മകളുടെ സ്കൂളിലെ ആദ്യദിനം പകർത്തി ഒരച്ഛൻ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ സെപ്തംബർ എട്ടിനു പങ്കുവച്ച വിഡിയോ ഇതിനകം മില്യണിലധികം പേർ കണ്ടുകഴിഞ്ഞിരിക്കുന്നു.

ദുരത്തുനിന്നേ മകളുടെ രംഗങ്ങൾ പകർത്തി നടന്നുവരികയാണ് അച്ഛൻ. ആദ്യം തന്നേക്കാൾ ഉയരംകൂടിയ ഒരു മേശയ്ക്കു മുകളിലിരിക്കുന്ന കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുന്നു, അതു കിട്ടില്ലെന്നു വന്നപ്പോൾ തൊട്ടപ്പുറത്തെ മേശയിലിരിക്കുന്ന പുസ്തകമെടുത്ത ടീച്ചറിനു സമീപത്തേക്കു നടക്കുമ്പോഴാണ് അച്ഛന്റെ വിളി, ഹേയ് ബേബി ഗേൾ. അച്ഛന്റെ ശബ്ദം കേട്ടതും ആവേശത്തോടെ കുഞ്ഞിക്കാലടികൾ വച്ച് ഓടിയടുക്കുകയാണ് അവൾ. അപ്രതീക്ഷിതമായി അച്ഛനെ കാണുമ്പോഴുള്ള കുഞ്ഞിന്റെ സന്തോഷം കാണാം...