ഇരട്ടകൾക്ക് കൂട്ടായി ഇരട്ടകൾ , വിവാഹം നടത്താൻ ഇരട്ട പുരോഹിതരും!!

ഈ കല്യാണം കൂടിയവർ ഒന്നമ്പരന്നിട്ടുണ്ടാവും. കാരണം മറ്റൊന്നുമല്ല ചെറുക്കനും പെണ്ണുമൊക്ക‌െ അതാ ഒരുപോലെ. സംഗതി ഇരട്ടകളുടെ കല്യാണമാണേ. ഇരട്ട സഹോദരന്മാർ ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചു. പക്ഷേ രസകരമായ കാര്യം മറ്റൊന്നാണ് വിവാഹത്തിനു കാര്യമികത്വം നിർവഹിച്ചതും ഇരട്ട പുരോഹിതർ. വിവാഹത്തിനെത്തിയവരും ഇരട്ടകൾ, മൊത്തത്തിൽ ഒരു സ്പെഷ്യൽ ഇരട്ടക്കല്യാണം.

ഇടുക്കിയിലെ ദിൽരാജ്, ദിൽകർ എന്നു പേരുള്ള യുവാക്കളാണ് റീമ, റീന എന്നീ ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചത്. റെജി, റോജി എന്നീ ഇരട്ട പുരോഹിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതിലും ഒതുങ്ങിയില്ല ഫ്ലവർ ഗേള്‍സായി നിന്ന പെൺകുട്ടികളും പേജ് േബായ്സുമെല്ലാം ഒരുപോലെ വസ്ത്രം ധരിച്ചെത്തിയ ഇരട്ടകളായിരുന്നു. മൊത്തത്തിലൊരു ഇരട്ടകളുടെ കൂടിച്ചേരൽ കൂടിയായി വിവാഹം.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്