രാഹുൽ ഗാന്ധിയെ തകർത്തടിച്ച് സോഷ്യൽ മീഡിയ

തളർത്താനും വളർത്താനും കഴിവുള്ള ഒരെയൊരു മാധ്യമേ ഇന്ന് സമൂഹത്തിലുള്ളു, അതു സോഷ്യൽ മീഡിയയാണ്. ഒരൊറ്റദിവസം െകാണ്ട് ഹീറോ പരിവേഷം നൽകാനും പ്രതിച്ഛായ തകർത്തടിയ്ക്കാനുമുള്ള കഴിവ് സോഷ്യൽ മീഡിയയ്ക്കുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇരയായിരിക്കുന്നത് മറ്റാരുമല്ല, കോൺഗ്രസ് െെവസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച പാർലമെന്റിൽ രാഹുൽ വന്ന രീതിയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ഘോരഘോരം പ്രസംഗിച്ച യുവനേതാവ് പ്രസംഗത്തിന്റെ പകർപ്പ് കയ്യിൽ വച്ച് പാർലമെന്റിൽ എത്തിയതാണ് െെവറലായിരിക്കുന്നത്. െെവകുന്നേരത്തോടെ തന്നെ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന വിധത്തിലുള്ള ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആയി.

രാഹുൽ ഗാന്ധിക്കു തന്നെ സ്വയം അറിയുമോ താൻ എന്താണു പറയുന്നതെന്ന് എന്നായിരുന്നു ബിജെപി നേതാവ് നൂപുർ ശർമ്മ പറഞ്ഞത്. മറ്റൊരു രസകരമായ ട്വീറ്റ് ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റേതായിരുന്നു, രാഹുലിന്റെ െെകവശമുണ്ടായിരുന്ന പേപ്പറിൽ ചില കാര്യങ്ങൾ മിസിങ് ആണെന്നും ഞാൻ രാഹുൽ ഗാന്ധി, ഞാൻ കോൺഗ്രസിൽ നിന്നാണെന്നത് കാണാനായില്ലെന്നും അദ്ദേഹം കുറിച്ചു.

''ജനങ്ങൾ മോദി പറയുന്നതെന്താണെന്നു കേൾക്കാൻ കാത്തിരിക്കുകയാണ്. മോദിഗേറ്റ്, വ്യാപം അഴിമതി, ത്രീ മങ്കീസ് ഒാഫ് ഗാന്ധിജി എന്നീ വിഷയങ്ങളിൽ അവർക്ക് അദ്ദേഹത്തിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്.'' ഇതായിരുന്നു ബുധനാഴ്ച്ച ലളിത് മോദി വിഷയത്തിൽ ലോക്സഭയിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ പ്രസംഗിച്ച രാഹുൽ ഗാന്ധിയുടെ കെെവശം വച്ച പേപ്പറിൽ ഉണ്ടായിരുന്നത്. ഒപ്പം കൂടുതൽ ഉൗന്നല്‍ നൽകേണ്ട വിഷയങ്ങൾ വലുതാക്കിയും ചുവപ്പുമഷികൊണ്ട് അടിവരയും ഇട്ടിരുന്നു. ഇതാണ് പ്രതിപക്ഷം അടക്കമുള്ളവർക്ക് വിമർശനത്തിനു വഴിവച്ചത്. രണ്ടുവരിപോലും പേപ്പറിന്റെ പിന്തുണയില്ലാതെ പ്രസംഗിക്കാൻ കഴിയാത്ത നേതാവാണ് രാഹുല്‍ എന്നാണ് ട്വീറ്റുകൾ ആഘോഷിച്ചത്.

അതേസമയം രാഹുലിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ത്രീ ഇഡിയറ്റ്സിലെ ചതുർ രാമലിംഗത്തിനു സമാനമായൊരു വ്യക്തിയെ പാർലമെന്റിൽ നിന്നും കിട്ടി, ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും വേണ്ടി ഹൃദയത്തിൽ നിന്നും സംസാരിക്കാൻ കോൺഗ്രസ് െഎക്കൺ രാഹുൽ ഗാന്ധിക്കു കഴിയുന്നില്ലെന്നതു അതിശയകരം തന്നെ, രാജ്യത്തെ ഏറ്റവും മികച്ച പ്രാസംഗികൻ നരേന്ദ്ര മോദി തന്നെയാണെന്നും തുടങ്ങിയ ട്വീറ്റുകൾക്കൊപ്പം രാഹുല്‍ പേപ്പർ ഉപയോഗിച്ച് പ്രസംഗിച്ചതിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

കടപ്പാട്:ട്വിറ്റർ