ഫുട്ബോൾകാലത്തൊരു 'പ്രണയഷോട്ട്', എല്ലാ ബ്രസീൽ അർജന്റീന ഫാൻസിനും!

ഫോട്ടോ കടപ്പാട് : അനീഷ് തൃത്താലൂർ

ബ്രസീൽ ഫാൻ ചെക്കനും അർജന്റീന ഫാൻ പെണ്ണും വിവാഹിതരായാൽ, ആ ഫോട്ടോയ്ക്കും വേണമല്ലോ ഒരു വ്യത്യാസം. ഈ ഫുട്ബോൾകാലത്തെ ഒരു വിവാഹ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമത്തിലെ പുതിയ താരം. 

ഫോട്ടോ കടപ്പാട് : അനീഷ് തൃത്താലൂർ

തൃശ്ശൂർ സ്വദേശികളായ റോഷനും മോനിഷയുമാണ് ഈ ഫുട്ബോൾ പ്രണയ കഥയിലെ ജോഡികൾ. ചിര വൈരികളായ ഈ ‘ആരാധക ജോഡികളെ’ തമ്മിൽ തല്ലുകൂടിപ്പിക്കാനൊന്നും എന്തായാലും ഫോട്ടോഗ്രാഫർക്ക് ഉദ്ദേശ്യമില്ല.

ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനു നടുവിൽ നിന്നു കൊണ്ട് പുതുജീവിതത്തിലേക്ക് പിച്ചവയ്ക്കുന്ന ഇരുവരും ജീവിതത്തിലെന്ന പോലെ ഫ്രെയിമിനു മുന്നിലും മനസു നിറഞ്ഞ് സ്നേഹിക്കുകയാണ്. ബ്രസീൽ ജഴ്സിയിൽ ചെക്കനും അർജന്റീന ജഴ്സിയിൽ കല്യാണ പെണ്ണും എത്തിയതോടെ സംഭവം കലക്കി.

ഫോട്ടോ കടപ്പാട് : അനീഷ് തൃത്താലൂർ

ചെക്കന്റെ ബൈസിക്കിൾ കിക്കും പെണ്ണിന്റെ പ്രണയ ഭാവങ്ങളും കൂടിയായപ്പോൾ സംഭവം എന്തായാലും ഉഷാറായി. എന്തായാലും പാട്ടും നൃത്തവും മേളവുമൊക്കെയായി അരങ്ങു കൊഴുക്കുന്ന വിവാഹ ഫൊട്ടോഗ്രാഫിയിൽ നിന്നുള്ള ഈ വേറിട്ട സഞ്ചാരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam