‘ഗുരുവായൂരിൽ കല്യാണം, മൈസൂരിൽ സദ്യ’; ഹൈസ്പീഡ് കല്യാണം വൈറല്‍

വിവാഹ നാളുകളിലെ നെട്ടോട്ടത്തെക്കുറിച്ച് പറയേണ്ടതുണ്ടോ? കല്യാണത്തിരക്കുകളും അതിന്റെ ഓട്ടവും വേണ്ടുവോളം അനുഭവിച്ചിട്ടുള്ളവരായിരിക്കും ഒട്ടുമിക്കവരും. സംഭവ ബഹുലമാകേണ്ട പല വിവാഹങ്ങളും സമയ പ്രശ്നങ്ങളുടെ പേരിൽ പാളിപ്പോയിട്ടുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്നിരിക്കുകയാണ് ‘മോഡേൺ കാലത്തെ ദമ്പതിമാർ’.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരിൽ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. താലികെട്ട് ഗുരുവായൂരിൽ വേണമെന്ന് വധുവിന്റെ വീട്ടുക്കാരും സദ്യ മൈസൂരിൽ വേണമെന്ന് വരന്റെ വീട്ടുക്കാരും ആഗ്രഹം പ്രകടപ്പിച്ചു. അൽപം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി നടക്കുക തന്നെ ചെയ്തു.

എങ്ങനെയെന്നല്ലേ? ഹെലികോപ്ടർ കൊണ്ടുവന്നാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.

ക്ഷേത്രത്തിൽ വച്ച് താലികെട്ടിയതിന് ശേഷം നാല് ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്. താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിർത്തിയിട്ട ഹൈലികോപ്റ്ററിൽ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ടു.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam