'അമ്മാവാ... ഷീലയേക്കാൾ നല്ല പെൺകുട്ടിയെ എനിക്ക് കിട്ടി ' അഡാർ കല്യാണ മാമാങ്കം!

വിവാഹമെന്നാൽ വ്യത്യസ്തത വേണം, അതാണ് ന്യൂജനറേഷന്റെ ആദ്യത്തെ ഡിമാൻഡ്. വ്യത്യസ്തത തേടി തേടി ദാ ഇപ്പോൾ ഒരു വിവാഹക്ഷണം ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് പോയിരിക്കുകയാണ്. വിവാഹം ക്ഷണിക്കാനായി പ്രേംനസീറിനെ അനുകരിച്ച് വരനെത്തിയപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിലെ നായികയായി വധുവും എത്തി. അമ്മാവന്റെ മകൾ ഷീലയ്ക്ക് പകരം മറ്റൊരു നല്ല പെൺകുട്ടിയെ കിട്ടിയിരിക്കുന്നു എന്നുപറഞ്ഞാണ് വരൻ വിവാഹം ക്ഷണിക്കാൻ എത്തിയിരിക്കുന്നത്. 

കോട്ടയം സ്വദേശി ശരത്ത് കുമാറാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ‍–അശ്വതി ദമ്പതികളുടെ വിവാഹത്തിനാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് വിസ്മയം. കോട്ടയംകാരനായ രഘുരാജ് ഭാസിയുടേതാണ് ആശയം. ഏതായാലും ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ആശയവും സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.