Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റര്‍നെറ്റിലാതെ ജി-മെയില്‍ എങ്ങനെ ഉപയോഗിക്കാം?

gmail-

ജി-മെയിലിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയിട്ട് അധിക നാളായിട്ടില്ല. ‘ട്രൈ ന്യൂ ജി-മെയിൽ’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഉപയോക്താകള്‍ക്ക് പുതിയ ജി-മെയില്‍ പരീക്ഷിക്കാവുന്നതാണ്. പുതിയ ജി–മെയിയില്‍ തുടരാന്‍ താല്പര്യമില്ലെങ്കില്‍ പഴയ ക്ലാസിക്ക് പതിപ്പിലേക്ക് തിരികെ പോകാനും സൗകര്യമുണ്ട്. അതേസമയം, ജീവിതം ആയാസരഹിതമാക്കുന്ന കുറച്ച്‌ പുതിയ സൗകര്യങ്ങളോടെയാണ് പുതിയ ജി–മെയില്‍ എത്തിയിരിക്കുന്നത്. അതിലൊന്നാണ് ജി–മെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓഫ്‌ലൈന്‍ ഫീച്ചര്‍.

ഓഫ്‌ലൈന്‍ ഫീച്ചറിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെയും നിങ്ങളുടെ ഇ-മെയിലുകള്‍ പരിശോധിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇന്റര്‍നെറ്റ് കണക്‌ഷന്‍ ഇല്ലതെയും ഇ-മെയില്‍ ആക്സസ് ചെയ്യണമെങ്കില്‍ ജി–മെയില്‍ സെറ്റിംഗ്സില്‍ താഴെ പറയുന്ന ക്രമീകരങ്ങള്‍ ചെയ്യേണ്ടതുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

1. സെറ്റിംഗ്‌സ് ടാബിലേക്ക് പോയ ശേഷം സെറ്റിംഗ്സില്‍ ക്ലിക്ക് ചെയ്യുക.

gmail

2. അവിടെ 'ഓഫ്‌ലൈന്‍' എന്നൊരു ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

g3

3. തുടര്‍ന്ന് 'ഇനേബിള്‍ ഓഫ്‌ലൈന്‍ ഇ–മെയില്‍' എന്നത് ടിക്ക് ചെയ്യുക.

g4

4. ഒരിക്കല്‍ നിങ്ങള്‍ ഓഫ്‌ ലൈന്‍ ഇ–മെയില്‍ ഇനേബിള്‍ ചെയ്ത് കഴിഞ്ഞാല്‍, എത്ര ഇ-മെയിലുകളാണ് നിങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ആയി കാണേണ്ടതെന്നത് ഉള്‍പ്പെടെയുള്ള കുറച്ച് ഓപ്ഷനുകള്‍ തെളിയും.

g5

5. ഇവിടെ നിങ്ങള്‍ക്ക് എത്ര ദിവസത്തെ ഇ–മെയില്‍ ആണ് സിങ്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഒരു ദിവസമോ അതിന് മുകളിലോ സിങ്ക് ചെയ്യാവുന്നതാണ്.

6. അറ്റാച്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യണമോ വേണ്ടയോ എന്നും തീരുമാനിക്കാം.

7. ലോഗ്ഔട്ട്‌ ചെയ്യുമ്പോള്‍ ഡേറ്റ എന്ത് ചെയ്യണമെന്നതും ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഒന്നുകില്‍ ഡേറ്റ കംപ്യൂട്ടറില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ നീക്കം ചെയ്യാം. ശ്രദ്ധിക്കുക, രണ്ടാമത്തെ കേസില്‍, കംപ്യൂട്ടര്‍ ഇന്‍ബോക്സുമായി സിങ്ക് ചെയ്യാന്‍ കുറച്ച് മിനിറ്റുകള്‍ കാത്തിരിക്കേണ്ടി വരും.

8. ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍, സേവ് സെറ്റിംഗ്സില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് പുതിയ ജി–മെയില്‍ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ എന്തുചെയ്യും? അതിനും പരിഹാരമുണ്ട്. പഴയ ഇന്റര്‍ഫേസിലുള്ള ജി–മെയില്‍ സെറ്റിംഗ്സില്‍ മുകളില്‍ പറഞ്ഞ സ്റ്റെപ്പുകള്‍ പിന്തുടരുക.

g6

ഇവിടെ ഓഫ്‌ലൈന്‍ ടാബില്‍ നിങ്ങള്‍ ഒരിക്കല്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ ‘ഇന്‍സ്റ്റാള്‍ ജി–മെയില്‍ ഓഫ്‌ലൈന്‍’ എന്നൊരു ഓപ്ഷന്‍ കാണാന്‍ കഴിയും. ഇവിടെ 'ജി–മെയില്‍ ഓഫ്‌ലൈന്‍' എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ അനുമതി ആവശ്യമാണ്. 

ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ഈ ക്രോം ആപ്ലിക്കേഷൻ തുറക്കാൻ ടാസ്ക്ബാറിലെ ഐക്കണിൽ നിങ്ങൾ ക്ലിക്കു ചെയ്യേണ്ടതുണ്ട്.

ശ്രദ്ധിക്കുക, ജി-മെയില്‍ മറ്റൊരു ടാബില്‍ തുറക്കുകയാണെങ്കില്‍ സിങ്ക് ചെയ്യുന്നതിന് പശ്ചാത്തലത്തിൽ ഇന്റർനെറ്റ് ആവശ്യമാണ്.