സുഖോയ് വിമാനം മിസൈലിട്ടു തകർത്തു, വെളിപ്പെടുത്തി നാമാൻ

മാസങ്ങൾക്ക് മുൻപാണ് റഷ്യൻ നിർമിത സിറിയയുടെ പോർവിമാനം ഇസ്രയേൽ മിസൈലിട്ട് തകർത്തത്. ഇസ്രയേൽ വ്യോമതിർത്തിയിൽ പ്രവേശിച്ച വിമാനം പ്രതിരോധ മിസൈൽ ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ സേനാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി.

ജൂലൈ 24 നാണ് സംഭവം. സിറിയയുടെ സുഖോയ് പോർവിമാനം ഇസ്രയേലി വ്യോമതിർത്തി കടന്ന് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു. ഇതോടെ ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനം പാട്രിയേട്ട് ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്ന് ഐഡിഎഫ് ഒഫീസർ വെളിപ്പെടുത്തി.

പോർവിമാനം മിസൈലിട്ട് തകർക്കുന്നതിന്റെ തൊട്ടുനിമിഷത്തെ സംഭവങ്ങൾ അവർ വിവരിക്കുന്നുണ്ട്. പോർവിമാനം വെടിവെച്ചിട്ടാൽ പൈലറ്റുമാർ രക്ഷപ്പെടുമോ? അവരുടെ പാരച്യൂട്ടുകളും ഹെൽമെറ്റുകളും തകരുമോ തുടങ്ങി നിരവധി ആശങ്കളുണ്ടായിരുന്നു. സംഭവത്തില്‍ പോർവിമാന പൈലറ്റ് കൊല്ലപ്പെട്ടതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോർവിമാനം തകർക്കുന്നതിനു മുൻപ് നിരവധി തവണ മുന്നറിയിപ്പ് നൽകിയതാണെന്നും തുടർന്നും അതിർത്തി കടന്ന് പറന്നപ്പോഴാണ് വിമാനം വെടിവെച്ചിട്ടതെന്നും അവർ പറഞ്ഞു. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ടി–4 വ്യോമതാവളത്തിൽ നിന്നാണ് സുഖോയ് പോർവിമാനം ടേക്ക് ഓഫ് ചെയ്തത്. 2014 നു ശേഷം ഇതു ആദ്യമായാണ് സിറിയയുടെ പോർവിമാനം ഇസ്രയേൽ തകർക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രയേലിന്റെ എഫ്–16 പോർവിമാനം സിറിയൻ സേനയും വെടിവെച്ചിട്ടിരുന്നു.