എച്ച്.ടി.സി വണ്‍ എം 9ഇ വിപണിയിലെത്തി

ആപ്പിളുമായുള്ള ഡിസൈന്‍ വിവാദങ്ങള്‍ക്കുശേഷം എച്ച്.ടി.സി പുറത്തിറക്കുന്ന വണ്‍ ശ്രേണിയിലെ പുതിയ ഫോണാണ് 'വണ്‍. എം. 9ഇ'. ചൈനയില്‍ പുറത്തിറങ്ങിയ ഈ ഫോണ്‍ 1920 x 1080 പിക്സല്‍ റസല്യൂഷന്‍ നല്‍കുന്ന 5 ഇ‍ഞ്ച് ഐ.പി.എസ് ഡിസ്പ്ലേയോടെയാണ് എത്തിയിരിക്കുന്നത്. 2.2 ജിഗാ ഹെട്സ് വേഗതയുള്ള ഓക്ടാകോര്‍ മീഡിയടെക് ഹീലിയോ എക്സ് 10 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

എച്ച്.ടി.സിയുടെ മുന്‍നിര ഫോണുകളിലൊന്നായ എച്ച്.ടി.സി വണ്‍ എം 9 ന്റെ വേരിയന്റായ വണ്‍ എം9ഇ ഏകദേശം 27,650 രൂപയ്ക്കാണ് ചൈനയില്‍ ലഭ്യമായിരിക്കുന്നത്. 2 ജി ബി റാമുമായെത്തുന്ന ഈ ഫോണിന് 16 ജി ബിയാണ് ഇന്‍ബിന്‍റ്റ് സ്റ്റോറേജ്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ആന്തരിക സംഭരണശേഷി 2 ജിബി വരെയുയര്‍ത്താന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 2840 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. 13 മെഗാ പിക്സല്‍ പ്രധാന ക്യാമറയോടെയെത്തുന്ന ഫോണിന്റെ ഈ ക്യാമറയ്ക്ക് f/2.0 അപേര്‍ച്ചര്‍, ആട്ടോഫോക്കസ്, ബാക്ക് സൈ‍ഡ് ഇല്യൂമിനേഷന്‍(ബി.എസ്.ഐ) സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒ.ഇ.എസ്), 1080 പി വീഡിയോ റിക്കോര്‍ഡിംഗ്, എല്‍.ഇ.ഡി ഫ്ലാഷ് എന്നീ സൗകര്യങ്ങളുമുണ്ട്. അള്‍ട്രാപിക്സല്‍ വ്യക്തത നല്‍കുന്ന മുന്‍ ക്യാമറയാണ് ഫോണിലുള്ളത്.

നാനോ സിം സപ്പോര്‍ട്ട് ചെയ്യുന്ന എച്ച്.ടി.സി വണ്‍ എം 9ഇ ഫോണില്‍ 4 ജി എല്‍.ടി.ഇ, വൈഫൈ, ബ്ലൂടൂത്ത് 4.1, ഇന്‍ഫ്രാറെഡ്, ഡി.എന്‍.എന്‍.എ, എഫ്.എം റേഡിയോ, എന്‍.എഫ്.സി എന്നീ സൗകര്യങ്ങളുമുണ്ട്. 144.6x69.7 x 9.61 എം.എം. വലിപ്പമുള്ള ഫോണിന് 157 ഗ്രാം ഭാരമാണുള്ളത്. നവംബര്‍ 7-ന് അവസാനിക്കുന്ന പ്രൊമോഷണല്‍ വില്‍പനയില്‍ ഈ ഫോണ്‍ ഏകദേശം 26,000 രൂപയ്ക്ക് ചൈനയില്‍ ഓണ്‍ലൈനായി വാങ്ങാന്‍ കഴിയും.