Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ടിസി 11 ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന്‍റെ വിവരങ്ങള്‍ ചോര്‍ന്നു

HTC-11

സാംസങിനും എല്‍ജിക്കും പുറമേ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുമായി തായ്‌വാന്‍ കമ്പനി എച്ച്ടിസിയും രംഗത്ത്. ഇപ്പോള്‍ നിലവിലുള്ള എച്ച്ടിസി 10 നു പകരമായിട്ടായിരിക്കും പുതിയ ഫോണ്‍ വരുന്നത്. ഹൈ-എന്‍ഡ് സ്മാര്‍ട്ട്ഫോണുകളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്നായിരിക്കും ഇത്. എച്ച്ടിസി 11 എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്.

ഈ ഹാൻഡ്സെറ്റിന്റേതെന്ന് കരുതുന്ന ഫീച്ചറുകള്‍ അടങ്ങിയ സ്‌ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ഇതില്‍ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സ്നാപ്ഡ്രാഗൻ 835 MSM8998Pro ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണിനുണ്ടാവുക. സാംസങ് ഗ്യാലക്സി എസ്8, എൽജി ജി6 എന്നിവയിലും ഇതേ ഫീച്ചര്‍ പ്രതീക്ഷിക്കുന്നുണ്ട്.

6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 1556 x 2550 പിക്സൽ റെസലൂഷൻ ഡിസ്പ്ലെ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. ആൻഡ്രോയ്ഡ് നൂഗട്ടിന്റെയും എച്ച്ടിസി സെൻസ് വേർഷൻ 9.0ന്റെയും കോംപിനേഷനായ ആൻഡ്രോയ്ഡ് 7.1.2 ആയിരിക്കും ഇതിന്റെ പ്ലാറ്റ്‌ഫോം എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം എച്ച്ടിസി യു അൾട്ര, എച്ച്ടിസി യു പ്ലേ എന്നിങ്ങനെ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ പോകുന്നതായി കമ്പനി അറിയിച്ചിരുന്നു. ഗൂഗിള്‍ അസിസ്റ്റന്റ്, സിറി എന്നിവ പോലെ ഇതിലും ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്‌റ് സോഫ്റ്റ്‌വെയര്‍ ഉണ്ടാവുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാല്‍ ഇവയില്‍ നിന്നല്‍പം വ്യത്യസ്തമായി ഉപയോക്താക്കളുടെ ശീലങ്ങള്‍ നിരീക്ഷിച്ച് പഠിച്ച് അതിനനുസരിച്ച് പ്രതികരിക്കുന്ന ഒന്നായിരിക്കും ഈ എഐ സംവിധാനം.

പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതില്‍ എച്ച്ടിസി എന്നും മുന്നിലായിരുന്നു. സൈഡ് ബട്ടണുകള്‍ക്ക് പകരം ടച്ച് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന്റെ വിഡിയോ മുന്‍പ് കമ്പനി പുറത്തു വിട്ടിരുന്നു.

Your Rating: