Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ വൈകാതെ മലയാളം സംസാരിച്ചു തുടങ്ങും: അജയ് വിദ്യാസാഗർ

ajay-vidhya-sagar-2

കൊച്ചി∙ മലയാളത്തിലുള്ള ഗൂഗിൾ അസിസ്റ്റൻസ് അണിയറയിൽ ഒരുങ്ങുന്നതായി യുട്യൂബ് ഇന്ത്യ പസഫിസ് മേധാവി അജയ് വിദ്യാസാഗർ. ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ലോഞ്ചിങ് ഡേറ്റ് ഇപ്പോൾ പറയാനാവില്ല. നിലവിൽ ഹിന്ദിയിൽ ഗൂഗിൾ അസിസ്റ്റൻസ് സൗകര്യം ലഭ്യമാണ്. ഈ വർഷം ഗൂഗിൾ അസിസ്റ്റൻസ് പ്രഖ്യാപിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വോയ്സ് സേർച്ചിന് 400 ശതമാനം വർധനവാണ് ഹിന്ദിയിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം മനോരമഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ പറഞ്ഞു.

വൈറൽ വിഡിയോ നിർമിക്കാൻ പ്രത്യേകിച്ച് കൂട്ടുകളൊന്നുമില്ല. ഡിജിറ്റൽ വിഡിയോ നിർമിക്കുമ്പോൾ ഏറ്റവും മികച്ച ഒരു സ്റ്റോറി പറയുക, അത് ആളുകളിൽ എത്തിക്കുന്നത് എപ്രകാരം, ഏതു സ്ക്രീനിനും വഴങ്ങുന്നത് എന്നു തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വിഡിയോ വൈറലാകുന്നത്. ഒരു നിശ്ചിത സമയത്ത് പ്രോഗ്രാം കാണുന്ന കാലം കഴിഞ്ഞതോടെ വിഡിയോ പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. പ്രാദേശിക ഭാഷകളിൽ നിർമിക്കപ്പെടുന്ന വിഡിയോ കണ്ടന്റുകളാണ് വരും നാളുകളിൽ നിർണായകമാകുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ സബ്സ്കൈബേഴ്സുള്ള യൂട്യൂബ് ചാനലിനെ കടത്തി വെട്ടി ഒരു ഇന്ത്യൻ യൂട്യാബ് ചാനൽ ലോകത്തെ ഏറ്റവും വലിയ ചാനലാകുന്നത് വലിയ കാര്യമാണ്. ടി സീരീസ് ഈ വർഷം തന്നെ ഈ സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി സീരീസിന്റെ ഈ വിജയത്തിനു കാരണം ഈ പ്രാദേശിക ഭാഷകളെല്ലാം ഉപയോഗിച്ചുള്ള കണ്ടന്റുകളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എട്ട് ഇന്ത്യൻ ഭാഷകളിൽ വിഡിയോ കാണുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് പ്രകടമാകുന്നത്.

ajay-vidhya-sagar-1

നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ല. ഇതിന്റെ കാരണം രണ്ടും രണ്ടു തരത്തിലാണ് ആളുകളിലെത്തുന്നത്. യുട്യൂബ് ഓൺലൈൻ വിഡിയോകൾ പരസ്യങ്ങളെ ആശ്രയിച്ചുള്ളതാണ്. യുട്യൂബ് വിഡിയോ കാണുന്നവർക്ക് കണ്ടന്റിനൊപ്പം പരസ്യവും വരുന്നതാണ് യുട്യൂബിന്റെ സ്വഭാവം. അതേ സമയം മറ്റ് പ്ലാറ്റ്ഫോമുകൾ ആദ്യം തന്നെ പണം അടച്ചുള്ള വരിക്കാരെ ആശ്രയിച്ചുള്ളതാണ്. ഗൂഗിളിന് സബ്സ്ക്രൈബ് ചെയ്തുള്ള പ്ലാറ്റ്ഫോം ഉണ്ടെങ്കിലും അത് അമേരിക്കയിലാണ്. വളരെ ചെറിയൊരു അളവ് വിഡോയകൾ മാത്രമാണ് ഇതിനെ ആശ്രയിച്ചിട്ടുള്ളത്. വിർച്വൽ റിയാലിറ്റി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിഡിയോകളും വളരെ ചെറിയഅംശം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്റർനെറ്റ് മിഡിയയിലെ മറ്റ് പ്ലാറ്റ്ഫോമുകൾ യൂട്യൂബിന് വെല്ലുവിളി ഉയർത്തുന്നില്ലെന്നും അജയ് വിദ്യാസാഗർ പറഞ്ഞു.

related stories