Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ ‘ഇന്റര്‍നെറ്റ് സൈക്കിൾ’; സാഥി പദ്ധതി രണ്ടു കോടി ഗ്രാമീണ വനിതകളിലേക്ക്

internet-saathi

കൊച്ചി∙ ടാറ്റ ട്രസ്റ്റുമായി ചേർന്ന് ഗൂഗിൾ നടപ്പാക്കുന്ന ഇന്റർനെറ്റ് സാഥി പദ്ധതി ഇന്ത്യയിലെ കൂടുതൽ ഗ്രാമങ്ങളിലേക്ക്. ഗ്രാമീണ വനിതകൾക്കു പ്രത്യേക പരിശീലനം നൽകി ഉൾനാടൻ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. സൈക്കിളിലാണ് ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള ഡിവൈസ് എത്തിക്കുന്നത്. രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്കു പദ്ധതി വൈകാതെ വ്യാപിപ്പിക്കുമെന്ന് യൂട്യൂബ് ഏഷ്യ പസഫിക് റീജ്യനൽ ഡയറക്ടർ അജയ് വിദ്യാസാഗർ പറഞ്ഞു. 

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻസ് 2018ൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടി ഗ്രാമീണ വനിതകൾക്കെങ്കിലും പദ്ധതി ഉപയോഗപ്പെടും. ഇതിനു വേണ്ടി അരലക്ഷത്തോളം പേർക്കു പ്രത്യേക പരിശീലനം നൽകും. നിലവിൽ ഒട്ടേറെ ഗ്രാമങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും അജയ് വ്യക്തമാക്കി. 

ഗ്രാമീണ മേഖലയിൽ അടുത്ത ഏതാനും വർഷങ്ങൾക്കകം ഇന്റര്‍നെറ്റ് ഉപയോക്താക്കളിൽ നാലിരട്ടി വർധനയാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഭാഷകളിലുള്ള ഗൂഗിൾ സേർച്ചുകളും വർധിക്കുകയാണ്. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ സേര്‍ച്ചിങ് നടക്കുന്നത്. വിഡിയോ ഉപയോഗവും വൻതോതിൽ വർധിക്കുന്നു. 2021 ആകുമ്പോഴേക്കും ലോകത്തെ ആകെ ഇന്റർനെറ്റ് ഉപയോഗത്തിൽ 82 ശതമാനവും വിഡിയോയ്ക്കു വേണ്ടിയായിരിക്കും ചെലവഴിക്കുക. ടിവി ചാനലുകൾ കാണുന്ന രീതിയെ ഉൾപ്പെടെ ഇതു ബാധിക്കുമെന്നും അജിത് വ്യക്തമാക്കി.

related stories