Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ എന്ന് റിലീസ് ചെയ്താൽ ഹിറ്റാകും?; ‘സ്പൈഡർമാൻ’ ഡേറ്റ പറയും ഉത്തരം

spiderman

കൊച്ചി∙ സിനിമ കാണാനെത്തുന്നവരുടെ എണ്ണത്തെ ഡേറ്റ അനലിറ്റിക്സ് ബാധിക്കുമോ? ഉവ്വെന്നാണ് ഈ ചോദ്യത്തിന്റെ ഉത്തരം. പറയുന്നത് മീഡിയ മെഷർമെന്റ്–ഡേറ്റ അനലിറ്റിക്സ് കമ്പനിയായ കോംസ്കോർ ഡയറക്ടർ രാമാനുജം പോബ്ബിസെത്തിയും. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻസ് 2018ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പൈഡർമാൻ സീരീസിൽ ഏറ്റവും അവസാനമിറങ്ങിയ ചിത്രമാണ് ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത്. 

ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് മുൻകാലത്ത് ഇതേ കാലയളവിൽ റിലീസ് ചെയ്ത കോമിക് ചിത്രങ്ങൾ എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്നു പരിശോധിച്ചു. എത്ര പേര്‍ വന്നു, എപ്പോഴെല്ലാമാണ് കൂടുതൽ പേർ വന്നത്, ചിത്രത്തിന്റെ കലക്‌ഷൻ...തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണനയിലെത്തി. തുടർന്ന് ഏറ്റവും മികച്ച സമയം നോക്കിയായിരുന്നു റിലീസ്. ഇത്തരത്തിൽ ഡേറ്റ അനലിറ്റിക്സ് ഉപയോഗപ്പെടുത്തിയുള്ള സിനിമ റിലീസിങ് യുഎസില്‍ പതിവായിട്ടുണ്ട്. ഇന്ത്യയിൽ പക്ഷേ ‘മൂവി മെഷർമെന്റ്’ രീതി പച്ചപിടിച്ചു വരുന്നേയുള്ളൂ. പിവിആർ പോലുള്ള മൾട്ടിപ്ലക്സുകളുമായി ചേർന്ന് ഇന്ത്യയിലും ഡേറ്റ ശേഖരണത്തിന് കോംസ്കോർ ശ്രമം ആരംഭിച്ചിട്ടുണ്ട്. 

മാസത്തിൽ ഏത് ആഴ്ച റിലീസ് ചെയ്യണം? ക്രിസ്മസ് പോലുള്ള ആഘോഷ സമയമാണോ റിലീസിന് നല്ലത് തുടങ്ങിയ കാര്യങ്ങളെല്ലാം ഡേറ്റ അനലിറ്റിക്സ് കമ്പനിയായിരിക്കും നല്‍കുക. ഇതു കൂടാതെ ഫലപ്രദമായി പരസ്യം നൽകുന്നതിലും ഡേറ്റ കമ്പനികൾ സഹായിക്കുന്നു. ഓരോ സിനിമയ്ക്കും ചേർന്ന വിധം എത്രമാത്രം വലുതാണ് ഓരോ രാജ്യത്തെയും വിപണി എന്നു പരിശോധിക്കും. ഏറ്റവും കൂടുതൽ പേരിലേക്ക് എത്താൻ എവിടെയെല്ലാം പരസ്യം ചെയ്യണമെന്നും ഇത്തരം കമ്പനികൾ വിവരം നൽകും. ഈ രീതി വൈകാതെ തന്നെ ഇന്ത്യയിലും വ്യാപകമാകുമെന്നും രാമാനുജം വ്യക്തമാക്കി.

ൈലക്കുകള്‍ ബിസിനസിന് ഉപയോഗപ്പെട്ടില്ലെങ്കില്‍ കാര്യമില്ല: രാഹുല്‍ വെങ്ങാലില്‍

rahul

ൈലക്കുകള്‍ ബിസിനസിന് ഉപയോഗപ്പെട്ടില്ലെങ്കില്‍ കാര്യമില്ലെന്ന് രാഹുല്‍ വെങ്ങാലില്‍ (വാട്ട് ക്ലിക്സ്) പറഞ്ഞു. നിങ്ങളുടെ ബിസിനസിനു ചേരുന്ന മാതൃക കണ്ടെത്തണം. ഉപഭോക്താവ് നിങ്ങളുടെ വെബ്സൈറ്റില്‍ വിവിധ മാര്‍ഗങ്ങളിലൂടെ എത്തും. ഏതു മാര്‍ഗത്തിലൂടെയാണ് കൂടുതല്‍ വരുമാനവും ബിസിനസും എത്തുന്നതെന്നു നിക്ഷേപകന്‍ കണ്ടെത്തേണ്ടതുണ്ട്. മാർക്കറ്റിങ്ങിനു വേണ്ടി വിവിധ കമ്പനികൾ ചെലവാക്കുന്നതിന്റെ 40 ശതമാനവും വിവിധ തട്ടിപ്പുകൾ കാരണം നഷ്ടമാകാറുണ്ടെന്നു രാഹുല്‍ വെങ്ങാലില്‍ ചൂണ്ടിക്കാട്ടി. പരസ്യങ്ങളുടെ വിന്യാസത്തിലുള്‍പ്പെടെ ഇതുണ്ട്. ഹാക്കര്‍മാരും തട്ടിപ്പിനു വേണ്ടി രംഗത്തിറങ്ങുന്നു. പല തലത്തിലാണു തട്ടിപ്പ്. അതിനെ ഓരോ തലത്തിലും നേരിടേണ്ടതുമുണ്ട്. ഏതെല്ലാം രീതിയിലുള്ള തട്ടിപ്പ് നടക്കുന്നുവെന്നു മാർക്കറ്റിങ് ഓഡിറ്റിലൂടെ ഫലപ്രദമായി കണ്ടെത്താനാകുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

∙ രുബീർ സിങ് (ഗൂഗിൾ)


ഡാറ്റാ ശേഖരിക്കുക. കൃത്യമായി വിശകലനം ചെയ്യുക. നിങ്ങളുടെ സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെങ്കില്‍ കസ്റ്റമറെ വിശ്വാസത്തിലെടുക്കണം. പരസ്യം നല്‍കുമ്പോള്‍ സ്വകാര്യതയെ മാനിക്കണം.

related stories