Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ മാറ്റങ്ങളില്ല; പിന്നെന്തിന് ഐഫോൺ 8ലേക്ക് അപ്‌ഗ്രേഡു ചെയ്യണം?

iphone-8-vs-iphone-7

പലപ്പോഴും തൊട്ടു മുമ്പിലത്തെ തലമുറയിലെ മോഡലിനെ അപേക്ഷിച്ച് വിപ്ലവകരമായ മാറ്റമൊന്നും അവയുടെ പിന്‍ഗാമികള്‍ക്ക് കണ്‍സ്യൂമര്‍ കമ്പനികള്‍ കൊടുക്കാറില്ല. ആപ്പിള്‍ പോലും അതിനൊരു അപവാദമല്ല. പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിന്റെ പ്രോസസര്‍ ഇത്ര മടങ്ങു വേഗതയുണ്ട്, സ്‌ക്രീനിന് റെസലൂഷന്‍ കൂടുതലുണ്ട് തുടങ്ങിയ അവകാശവാദങ്ങള്‍ വാര്‍ത്തകളുടെ തലക്കെട്ടില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് എന്തോ അത്യന്താപേക്ഷിതമായ കാര്യമായി ചിലരെങ്കിലും കരുതാറുണ്ട്.

വര്‍ഷാവര്‍ഷം അവതരിപ്പിക്കപ്പെടുന്ന മോഡലുകള്‍ക്ക് തലേവര്‍ഷത്തെ മോഡലിനോടു തട്ടിച്ചു നോക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലെങ്കില്‍ അവയെ ഇന്‍ക്രിമെന്റല്‍ അപ്‌ഡേറ്റ് എന്നാണു വിളിക്കുക. പുതിയ ഫോണുകളും മറ്റും ഇങ്ങനെ ഇറക്കുന്നതിന് പല കാരണങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു പരിധിയില്‍ കൂടുതല്‍ മാറ്റം കൊണ്ടുവന്നു കഴിഞ്ഞാല്‍ അടുത്ത വര്‍ഷവും അത്തരം വലിയ മാറ്റം ആരാധകര്‍ പ്രതീക്ഷിക്കും. അതൊരു ബാധ്യതയാകും. അപ്പോള്‍ എല്ലാത്തിനും ചെറിയ മാറ്റം മാത്രം കൊണ്ടുവരും. എന്നാല്‍ പുതിയതു തന്നെ കൈയ്യില്‍ കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അതു വാങ്ങാതിരിക്കാനും മനസ്സ് വരില്ല. ഈ വാങ്ങല്‍ പലപ്പോഴും പുതിയ ഫീച്ചര്‍ പുതിയ മോഡലില്‍ കണ്ടിട്ടു നടത്തുന്നതാവണമെന്നില്ല. മറിച്ച് താന്‍ അപ്‌ഡെയ്റ്റഡായ ഒരാളാണ് എന്നു കാണിക്കാനോ അല്ലെങ്കില്‍ കാശിന്റെ ഹുങ്കു കാണിക്കാനോ, സാങ്കേതികവിദ്യയില്‍ ഇത്രമാത്രം കൊട്ടിഘോഷിക്കപ്പെട്ട ഒരുപകരണം കൈയ്യില്‍ വയ്ക്കാനൊ ഒക്കെയാണ് എന്നതാണ് വാസ്തവം.

ഐഫോണ്‍ 7 അല്ലെങ്കിൽ 7 പ്ലസ് കൈയ്യിലുള്ളവര്‍ പുതിയ മോഡലുകള്‍ വാങ്ങുന്ന കാര്യം പരിഗണിക്കണമോ? എങ്കില്‍ ഏതുമോഡല്‍ ആയിരിക്കും ഉചിതം എന്നു നോക്കാം:

ഡിസ്‌പ്ലെ

ഐഫോണ്‍ X 

സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെ

5.8-ഇഞ്ച് 18.5:9 ട്രൂടോണ്‍ ഓലെഡ് ഡിസ്‌പ്ലെ, 2436 x 1125 പിക്‌സല്‍സ് (458 ppi), 82.9 സ്‌ക്രീന്‍-ബോഡി അനുപാതം

കോണ്‍ട്രാസ്റ്റ് അനുപാതം-1,000,000:1

ട്രൂടോണ്‍ ഡിസ്‌പ്ലെ

വൈഡ് കളര്‍ ഡിസ്‌പ്ലെ (P3)

3D ടച്

പരമാവധി ബ്രൈറ്റ്‌നസ്-625 cd/m2 

ഐഫോണ്‍ 8 പ്ലസ്

റെറ്റിന എച്ഡി

5.5 ഇഞ്ച് വൈഡ്‌സ്‌ക്രീന്‍ എല്‍സിഡി-ഐപിഎസ് സാങ്കേതികവിദ്യയോടു കൂടിയ മള്‍ട്ടിടച് ഡിസ്‌പ്ലെ. 1920x1080-പിക്‌സല്‍സ് റെസലൂഷന്‍ (401 ppi)

കോണ്‍ട്രാസ്റ്റ് അനുപാതം-1300:1

ട്രൂ ടോണ്‍ ഡിസ്‌പ്ലെ

വൈഡ് കളര്‍ ഡിസ്‌പ്ലെ (P3)

പരമാവധി ബ്രൈറ്റ്‌നസ്--625 cd/m2

ഐഫോണ്‍ 7 പ്ലസ് - ഐഫോണ്‍ 8 പ്ലസിനോടു ഏകദേശം സമാനമാണെന്ന് അർഥം.

ഐഫോണ്‍ 8

റെറ്റിന എച്ഡി

4.7 ഇഞ്ച് വൈഡ് സ്‌ക്രീന്‍ എല്‍സിഡി-ഐപിഎസ് സാങ്കേതികവിദ്യയോടു കൂടിയ മള്‍ട്ടിടച് ഡിസ്‌പ്ലെ 

1334x750-പിക്‌സല്‍സ് റെസലൂഷന്‍ (326 ppi)

കോണ്‍ട്രാസ്റ്റ് അനുപാതം-1300:1

ട്രൂ ടോണ്‍ ഡിസ്‌പ്ലെ

വൈഡ് കളര്‍ ഡിസ്‌പ്ലെ (P3)

പരമാവധി ബ്രൈറ്റ്‌നസ്--625 cd/m2

അതായത് ഐഫോണ്‍ 7ലും ഐഫോണ്‍ 8ലും ഏകദേശം സമാന ഫീച്ചറുകൾ

ഇവിടെ ഏറ്റവും രസകരമായ കാര്യമെന്തെന്നാല്‍ എല്ലാക്കാര്യത്തിലും ഐഫോണ്‍ X മറ്റു മോഡലുകളെ പിന്തള്ളുന്നു എന്നതു കൂടാതെ പുതിയ മോഡലിന് ഐഫോണ്‍ 8പ്ലസ്/ ഐഫോണ്‍ 7 പ്ലസ് മോഡലുകളെക്കാള്‍ വലുപ്പക്കുറവും ഉണ്ട്. എഡ്ജില്ലാത്ത ഡിസ്‌പ്ലെ ചെറിയൊരു മാജിക് കാണിച്ചിരിക്കുന്നു. 5.8 ഇഞ്ചു വലുപ്പമുള്ള ഫോണ്‍ 5.5 ഇഞ്ചു വലുപ്പമുള്ള ഫോണിനെക്കാള്‍ ചെറുതാണ്!

വലുപ്പവും ഭാരവും

ഐഫോണ്‍ X

നീളം - 5.65 ഇഞ്ച്

വീതി - 2.79 ഇഞ്ച്

ഡെപ്ത് - 0.30 ഇഞ്ച്

ഭാരം - 174 ഗ്രാം

ഐഫോണ്‍ 8 പ്ലസ്

നീളം - 6.24 ഇഞ്ച്

വീതി - 3.07 ഇഞ്ച്

ഡെപ്ത് - 0.30 ഇഞ്ച്

ഭാരം - 202 ഗ്രാം

ഐഫോണ്‍ 7 പ്ലസ്

നീളം - 6.24 ഇഞ്ച്

വീതി - 3.07 ഇഞ്ച്

ഡെപ്ത് - 0.29 ഇഞ്ച്

ഭാരം - 188 ഗ്രാം 

ഐഫോണ്‍ 8

നീളം - 5.45 ഇഞ്ച്

വീതി - 2.65 ഇഞ്ച്

ഡെപ്ത് - 0.29 ഇഞ്ച്

ഭാരം - 148 ഗ്രാം    

ഐഫോണ്‍ 7

നീളം - 5.44 ഇഞ്ച്

വീതി - 2.64 ഇഞ്ച്

ഡെപ്ത് - 0.28 ഇഞ്ച്

ഭാരം - 138 ഗ്രാം 

ഇവിടെയും വിജയി ഐഫോണ്‍ x തന്നെ.

ഈ അഞ്ചു മോഡലുകളും പൊടിയും വെള്ളവും പിടിക്കാത്ത രീതിയില്‍ നിര്‍മ്മിച്ചവയാണ്.

പ്രൊസസര്‍

ഈ വര്‍ഷത്തെ മൂന്നു മോഡലുകളും (ഐഫോൺ X/8/8പ്ലസ്) ഈ കാര്യത്തില്‍ ഒരേ ചിപ് പേറുന്നവയാണ്. A11 64-ബിറ്റ് ആര്‍ക്കിടൈക്ചര്‍ ഉള്ള ബയോണിക് ചിപ് (Bionic chip with 64-bit architecture). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം സുഗമാക്കുന്ന ന്യൂറല്‍ എഞ്ചിന്‍ (Neural engine), M11 മോഷന്‍ പ്രോസസര്‍ എന്നിവ മൂവര്‍ സംഘത്തിന് ശക്തി പകരുന്നു.

ഐഫോൺ 7/7പ്ലസിൽ A10 - 64-ബിറ്റ് ആര്‍ക്കിടെക്ചര്‍, M10 മോഷന്‍ പ്രൊസസര്‍ എന്നിങ്ങനെയാണുള്ളത്. ഈ വര്‍ഷത്തെ മോഡലുകളെല്ലാം കഴിഞ്ഞ വര്‍ഷത്തെ മോഡലുകളെക്കാള്‍ ശക്തി കൂടിയവയാണ്.

ക്യാമറ

തങ്ങളുടെ ഫോണ്‍ കാത്തിരിക്കുന്നവര്‍ ഏറ്റവും താത്പര്യപൂര്‍വ്വം നോക്കുന്നത് ക്യാമറയുടെ ശേഷിയാണെന്ന് ആപ്പിള്‍ പറയുന്നു. എന്തെങ്കിലും പുതുമകള്‍ അവര്‍ എപ്പോഴും നല്‍കാറുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും എല്ലാ മോഡലുകളും 12MP പിന്‍ ക്യാമറകളാണ് പേറുന്നത്.

ഐഫോണ്‍ X/8 പ്ലസ് മോഡലുകള്‍ക്ക് ഇരട്ട ക്യാമറകള്‍ ഉണ്ട്.

ഐഫോണ്‍ Xന്റെ രണ്ടു ക്യാമറകള്‍ക്കും ഒപ്ടിക്കല്‍ ഇമെജ് സ്റ്റബിലൈസെഷന്‍ ഉണ്ട്.

ഐഫോണ്‍ 8 പ്ലസിന് ടെലീ ലെന്‍സിന് ഒപ്ടിക്കല്‍ സ്റ്റബിലൈസേഷന്‍ ഇല്ല.

ഇവിടെ പരിഗണിക്കുന്ന അഞ്ചു മോഡലുകള്‍ക്കും വൈഡ് ലെന്‍സിന് F/1.8 ആണ് അപര്‍ചര്‍. ഇവയ്‌ക്കെല്ലാം ഒപ്ടിക്കല്‍ ഇമെജ് സ്റ്റബിലൈസേഷനും ഉണ്ട്. ഐഫോണ്‍ Xന് ടെലി ലെന്‍സിന് F/2.4 അപര്‍ചര്‍ ആണ് ഉള്ളതെങ്കില്‍ ഐഫോണ്‍ 8പ്ലസ്/7 പ്ലസ് മോഡലുകള്‍ക്ക് ടെലീ ലെന്‍സിന് F/2.8 ആണ് അപര്‍ചറുണ്ട്‍, ഐഫോണ്‍ X/8പ്ലസ്/7പ്ലസ് മോഡലുകള്‍ക്ക് ഒപ്ടിക്കല്‍ സൂം ഉണ്ട്. ഇവയ്ക്ക് 10x ഡിജിറ്റല്‍ സൂമും പോര്‍ട്രെയ്റ്റ് മോഡും ഉണ്ട്.

അതേ സമയം, ഐഫോണ്‍ 8/7 മോഡലുകള്‍ക്ക് 5x സൂം ആണ് ഉള്ളത്. അഞ്ചു മോഡലുകള്‍ക്കും ലൈവ് ഫോട്ടോസ് വൈഡ് കളര്‍ ക്യാപ്ചര്‍ എന്നീ ഫീച്ചറുകള്‍ ഉണ്ട്. അഞ്ചു മോഡലുകള്‍ക്കും ക്വാഡ്-എല്‍ഇഡി ട്രൂ ടോണ്‍ ഫ്‌ളാഷ് ആണ് ഉള്ളത്. എന്നാല്‍ ഈ വര്‍ഷത്തെ മൂന്നു മോഡലുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകളില്‍ ശീലിക്കാത്ത സ്ലോ സിങ്ക് ഫ്‌ളാഷ് നല്‍കിയിരിക്കുന്നു എന്നതാണ് പുതിയ ഫോണുകളുടെ ക്യാമറകളെ വ്യത്യസ്തമാക്കുന്ന ഒരു ഫീച്ചര്‍. ഉപയോഗിക്കാന്‍ പഠിച്ചാല്‍ ഇത് ചില സാഹചര്യങ്ങളില്‍ വളരെ ഉപകാരപ്രദമാകാം. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല ക്യാമറാ ഫീച്ചര്‍ ഐഫോണ്‍ X/8 പ്ലസ് മോഡലുകള്‍ക്കു മാത്രമെയുള്ളു--പോർട്രെയ്റ്റ് ലൈറ്റിങ്. 

വിഡിയോ

ഐഫോണ്‍ x, ഐഫോണ്‍ 8, 8 പ്ലസ്, 7 പ്ലസ് മോഡലുകള്‍ക്ക് 4K/ 6ofps റെക്കോഡിങ് സാധ്യമാണ്. എന്നാല്‍ ഐഫോണ്‍ 7 മോഡലിന് 4K/30fps യാണ് റെക്കോഡിങ് ശേഷി. ഇരട്ട ക്യാമറയുള്ള മൂന്നു മോഡലുകള്‍ക്കും റെക്കോഡിങിനിടെ ഒപ്ടിക്കല്‍ സൂം ഉപയോഗിക്കാം. ഇവയ്ക്കും ഐഫോണ്‍ 8നും സ്ലോ-മോഷൻ വിഡിയോ 1080p പരമാവധി 240fps വരെ റെക്കോർഡു ചെയ്യാം. ഐഫോണ്‍ 7ന് ഇത് 60fps ആണ്.

മുന്‍ ക്യാമറ

പ്രവചനങ്ങള്‍ തെറ്റിയ ഒന്ന് ഇതാണ്. 3D ക്യാമറ അരങ്ങേറും എന്നാണ് അവര്‍ പറഞ്ഞത്. ഐഫോണ്‍ Xലെ മുന്‍ ക്യാമറയെ ആപ്പിള്‍ വിളിക്കുന്നത് ട്രൂഡെപ്ത് ക്യാമറ എന്നാണ്. 7MP യാണ് റെസലൂഷന്‍. മറ്റു നാലു മോഡലുകള്‍ക്കും ഇതെ റെസലൂഷനുള്ള ക്യാമറയാണ്. പക്ഷെ, അവയുടെ ക്യമറയുടെ പേര് ഫെയ്‌സ്‌ടൈം എച്ഡി ക്യാമറ എന്നാണ്.

ഐഫോണ്‍ Xന്റെ മുന്‍ ക്യാമറയ്ക്കും പോര്‍ട്രെയ്റ്റ് മോഡും പോര്‍ട്രെയ്റ്റ് ലൈറ്റിങും ഉണ്ട്. ഐഫോണ്‍ Xനെ നിലവിലുള്ള മറ്റേതു ഫോണില്‍ നിന്നും വേറിട്ടതാക്കുന്ന ആനിമോജി (Animoji) ഫീച്ചര്‍ ആണ് അതിന്റെ മറ്റൊരു മുന്‍ ക്യാമറാ സവിശേഷത. അഞ്ചു മോഡലുകളുടെ ക്യാമറകള്‍ക്കും F/2.2 അപര്‍ചര്‍ ആണുള്ളത്. ഇവയെല്ലാം റെറ്റിനാ ഫ്‌ളാഷ്, വൈഡ് കളര്‍ ക്യപ്ചര്‍ ഫോര്‍ ഫോട്ടോസ്, ലൈവ് ഫോട്ടോസ്, 1080p വിഡിയോ റെക്കോഡിങ് ഇവയെല്ലാം പൊതുവായ ഫീച്ചറുകളാണ്.

കണക്ടിവിറ്റി

ആധുനിക സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷന്‍സും ഈ അഞ്ചു ഫോണിലും ലഭ്യമാണ്.

ഫോണ്‍ അണ്‍ലോക്കു ചെയ്യല്‍

ഐഫോണ്‍ x ഫെയ്‌സ് ഐഡി ഉപയോഗിക്കുമ്പോള്‍ മറ്റെല്ലാ മോഡലുകളും ടച് ഐഡിയെ തന്നെ ആശ്രയിക്കുന്നു.

ബാറ്ററി

ഐഫോണ്‍ Xന്റെ ബാറ്ററി ഐഫോണ്‍ 7നെക്കാള്‍ 2 മണിക്കൂര്‍ അധികം നില്‍ക്കും എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. പുതിയ മോഡലുകളുടെയെല്ലാം പിന്‍ഭാഗം ഗ്ലാസാണ്. ഇവ വയര്‍ലെസ് ചാര്‍ജിങ് സജ്ജമാണ്. പുതിയ മോഡലുകളുടെ മറ്റൊരു മെച്ചം ഫാസ്റ്റ് ചാര്‍ജിങാണ്. 30 മിനിറ്റു കൊണ്ട് 50 ശതമാനം ചാര്‍ജ് നിറയും.

എആർ കിറ്റ്

ഓഗ്്മെന്റഡ് റിയാലിറ്റിയാണ് ഐഫോണുകളെ സജീവമാക്കാന്‍ പോകുന്ന മറ്റൊരു ഫീച്ചര്‍. ഇതൊരു സോഫ്റ്റ്‌വെയര്‍ ഫീച്ചറായതിനാല്‍ ഒരു മോഡലിനേക്കാള്‍ മറ്റൊരു മോഡലിന് എന്തു വ്യത്യാസം കൊണ്ടുവരുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇവിടെ പറഞ്ഞ അഞ്ചു മോഡലുകളിലൂടെയും ഓഗ്്മെന്റഡ് റിയാലിറ്റിയുടെ ലീലകള്‍ അനുഭവിക്കാം.

ഐഫോണ്‍ 7/7 പ്ലസ് കയ്യിലുള്ളവര്‍ അപ്‌ഗ്രേഡു ചെയ്യണോ?

ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഐഫോണ്‍ 8/8 പ്ലസ് മോഡലുകളിലേക്ക് അപ്‌ഗ്രേഡു ചെയ്യുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഈ കാര്യത്തില്‍ പൊതുവെ പറയുന്നത് ഒരു ജനറേഷന്‍ ഒഴിവാക്കുക. രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ഫോണ്‍ മാറുക എന്നതാണ്. എന്നാല്‍ ഐഫോണ്‍ X ആവശ്യത്തിനു മാറ്റമുള്ള മോഡലായതിനാല്‍ അതിലേക്ക് അപ്‌ഗ്രേഡു ചെയ്യാവുന്നതും ആണ്.

എന്താണ് അപ്‌ഗ്രേ‍ഡ് ചെയ്യുന്നതിനെ പറ്റിയുള്ള ഏറ്റവും നല്ല ഉപദേശം?

നിങ്ങളുടെ കൈയ്യില്‍ ഉള്ളത് ഏതു കമ്പനിയുടെ ഏതു മോഡല്‍ ഫോണ്‍ ആണെങ്കിലും അതു നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കില്‍ ഒരിക്കലും അപ്‌ഗ്രേഡു ചെയ്യരുത്. അങ്ങനെയുള്ളവര്‍ ഭൂമിയെ സ്‌നേഹിക്കുന്നു. ഈ വെയ്സ്റ്റ് (e-waste) കൂമ്പാരങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നമായി വളരുകയാണ്. ചെറിയ കമ്പത്തിനു വേണ്ടി ആവാസ വ്യവസ്ഥയെ താറുമാറാക്കുന്നതില്‍ നമ്മളുടെ സംഭാവന ഒഴിവാക്കാം.