52,990 രൂപയ്ക്ക് സോണി എക്‌സ്‌പീരിയ Z5 ഫോണ്‍

ഐഎഫ്എ 2015-ല്‍ പ്രഖ്യാപിച്ച സോണി എക്‌സ്‌പീരിയയുടെ മുന്‍നിര ഫോണുകളിലൊന്നായ എക്‌സ്‌പീരിയ Z5 ഐഎഫ്എ പ്രഖ്യാപനത്തിന് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യയില്‍ പുറത്തിറക്കി സോണി ശ്രദ്ധ നേടി. പവര്‍ ബട്ടണില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്കാനറോട് കൂടിയ പുതിയ എക്‌സ്‌പീരിയ ഫോണിന് 1920 x 1080 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.2 ഇഞ്ച് ട്രൈ ലൂമിനസ് ഡിസ്‌പ്ലേയാണുള്ളത് 52,990 രൂപയ്ക്കാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്.

2.5 ജിഗാ ഹെട്സ് വേഗതയുളള ഓക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 810 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3 ജി ബി റാമും 32 ജി ബി ആന്തരിക സ്റ്റോറേജുമാണുള്ളത്. അഡ്രീനോ 430 ജി.പി.യു ഈ ഫോണിലെ ഗെയിമിംഗിന് കരുത്ത് പകരും. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വെറും 7.3 mm മാത്രം കനമുള്ള എക്‌സ്‌പീരിയ Z5 പ്രവര്‍ത്തിക്കുന്നത്.

1/2.3 ഇഞ്ച് സോണി എക്സ്മോര്‍ ആര്‍.എസ് സെന്‍സറുമായെത്തുന്ന 23 മെഗാ പിക്സല്‍ പ്രധാന ക്യാമറയ്ക്ക് എല്‍.ഇ.ഡി ഫ്ലാഷ്, ആട്ടോഫോക്കസ്, f/2.0 അപേര്‍ച്ചര്‍,സോജി - ജി ലെന്‍സ് എന്നീ സൗകര്യങ്ങളുമുണ്ട്.വെറും 0.03 സെക്കന്റ് സമയം കൊണ്ടാണ് ഈ പ്രധാന ക്യാമറയുടെ ആട്ടോ ഫോക്കസ് സംവിധാനം ഫോക്കസ് പിടിക്കുന്നത്. വെള്ള, ഗ്രാഫൈറ്റ് ബ്ലാക്, ഗോള്‍ഡ്, ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭിക്കുന്ന 4 ജി സൗകര്യമുള്ള ഈ ഫോണിന് 2900 എം.എ എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.