Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ 6എസ് വില കുത്തനെ കുറച്ചു

iphone_6

ഐഫോൺ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയിൽ നിന്ന് 22,000 രൂപ ഈ രണ്ടു മോഡലിനും കുറച്ചു. ആപ്പിൾ ഇന്ത്യൻ വിപണിയിൽ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്.

പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോൺ 6എസ് 128 ജിബിയുടെ വില ഇനി 60000 രൂപ ആയിരിക്കും. 92,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന ഐഫോൺ 6പ്ലസ് (128 ജിബി) 70,000 രൂപയ്ക്കു കിട്ടും. ഐഫോൺ 7 മോഡലുകൾ അടുത്ത മാസം ഇന്ത്യൻ വിപണിയിലേക്ക് എത്താനിരിക്കെയാണു വില വെട്ടിക്കുറയ്ക്കുന്നതായുള്ള ആപ്പിളിന്റെ പ്രഖ്യാപനം.

ആപ്പിളിന്റെ നാലിഞ്ച് വലിപ്പമുള്ള സ്മാർട്ട് ഫോൺ, ഐഫോൺ എസ്ഇയുടെ വില നേരത്തെ കുറച്ചിരുന്നു. 64 ജിബി ഫോണിന് ഇപ്പോൾ 44,000 രൂപയാണു വില. നേരത്തെ ഇത് 49,000 രൂപ ആയിരുന്നു.