Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാക്ബെറിയുടെ ആദ്യ ആൻഡ്രോയിഡ് ഫോണ്‍; വീഡിയോ പുറത്തുവിട്ടു

blackberry-priv

അടുത്ത ആഴ്ച ഉപഭോക്താക്കളിലേക്ക് എത്തുന്ന ബ്ലാക്ബെറിയുടെ ആദ്യ ആൻഡ്രോയിഡ് ഫോണായ പ്രിവിന്റെ എല്ലാ സവിശേഷതകളും ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി കനേഡിയൻ മൊബൈൽ കമ്പനിയായ ബ്ലാക്ബെറി ഒരു വീഡിയോ പുറത്തിറക്കി. വരാനിരിക്കുന്ന ആൻഡ്രോയിഡ് ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷതകൾ കാണിക്കുന്ന വീഡിയോയാണ് ബ്ലാക്ബെറി പുറത്തിറക്കിയിരിക്കുന്നത്.

1440 × 2560 പിക്സൽ റസലൂഷൻ നൽകുന്ന അതിശയകരമായ 5.4 ഇഞ്ച് ഡ്യുവൽ-കർവ്ഡ്‌ ഡിസ്പ്ലേ,3410 എം.എ.എച്ച് ബാറ്ററി, ടച്ച് & സ്ലൈഡിംഗ് കീബോർഡുകൾ, Schneider-Kreuznach സർട്ടിഫൈഡ് ക്യാമറ, ഒപ്പം അസാധാരണമായ ഗുണമേന്മയുള്ള ഓഡിയോ എന്നീ സൗകര്യങ്ങളുമായെത്തുന്ന പ്രിവ് ഹെക്സാ കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 808 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്, 3 ജിബി റാമുമായെത്തുന്ന ഫോണിന് 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്.

Review of PRIV Key Features

ഗൂഗിൾ പ്ലേ സ്റ്റോർ വഴി അപ്ലിക്കേഷനുകളുടെ വിശാല ലോകത്തേക്ക് ബ്ലാക്ക്ബെറി ഉപഭോക്താവിനെ എത്തിക്കാൻ സഹായിക്കുന്ന 'ബ്ലാക്ക്ബെറി പ്രിവ്' ബ്ലാക്ക്ബെറിയുടെ മുഖമുദ്രയായ സുരക്ഷയുടെയും, ഉത്പാദനക്ഷമതയുടെയും മികച്ച സങ്കലനമാണ്. ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിനു പിന്നിൽ ഒളിച്ചിരിക്കുന്ന 'സ്മാർട്ട്സ്ലൈഡ്' കീബോർഡുമായാണ് പ്രിവ് എത്തുന്നത്.

യൂടുബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ ബ്ലാക്ക്ബെറി ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ നൽകുന്ന സ്വകാര്യത, ഉത്പാദനക്ഷമത സവിശേഷതകൾ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഈ വീഡിയോയിൽ സ്മാർട്ട് സ്ലൈഡ്, റിയർ ക്യാമറയുടെ ഒപ്ടിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ,4K വീഡിയോ പിന്തുണ, വളഞ്ഞ ഇരട്ട എഡ്ജ് സ്ക്രീൻ, സ്ലൈഡർ ഫിസിക്കൽ കീബോർഡ്, ബ്ലാക്ക്ബെറി ഹബ്, പോപ്പ്-അപ്പ് വിഡ്ജറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ബ്ലാക്ബെറി പ്രിവ് ഹൈലൈറ്റുകളും സവിശേഷതകളും കാണിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.