ഗാലക്സി ഓൺ സീരീസിൽ പുതിയ ഫോണുകളെത്തി

സാംസങ് ഗാലക്സി ഓൺ പമ്പരയിലെ രണ്ട് പുതിയ ഫോണുകൾ വിപണിയിലെത്തിച്ചു. ഗാലക്സി ഓൺ 5, ഗാലക്സി ഓൺ 7 എന്നീ രണ്ടു പുതിയ സ്മാർട്ട് ഫോൺ മോഡലുകൾ ചൈനയിലാണ് സാംസങ് അവതരിപ്പിച്ചത്‌. ഈ രണ്ട് ഫോണുകളും സാംസങ്ങിന്റെ ബജറ്റ് ഫോണുകളിൽ ഉൾപ്പെടുത്താൻ കഴിയുന്നവയാണ്.

1280 X 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഡിസ്പ്ലേയോടെയെത്തുന്ന ഫോണാണ് ഗാലക്സി ഓൺ 5. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് കരുത്തേകുന്നത് 1.3 ജിഗാ ഹെട്സ് വേഗതയിൽ പ്രവർത്തിക്കുന്ന എക്സിനോസ് 3475 ക്വാഡ് കോർ പ്രോസസറാണ്. മാലി T720 ജി.പി.യു ഫോണിനെ ഗെയിം പ്രേമികൾക്ക് പ്രിയങ്കരമാക്കും. 1.5 ജി ബി റാമുമായി എത്തുന്ന ഫോണിന്റെ ആന്തരിക സ്റ്റോറേജ് ശേഷി 8 ജിബിയാണ്. 8 എംപി, 5 എംപി ക്യാമറകൾ ഉൾക്കൊള്ളുന്ന ഫോൺ 2600 എംഎഎച്ച് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.

ഗാലക്സി ഓൺ 5ന്റെ സവിശേഷതകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാനും ചെറിയ വ്യത്യാസങ്ങളുമായാണ് ഓൺ 7 അവതരിപ്പിചിരികുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ, 13 എം.പി പ്രധാന ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഓൺ 7 നെ ഓൺ 5-ൽ നിന്നും വേർതിരിക്കുന്ന പ്രത്യേകതകൾ.