Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ മാറ്റിമറിച്ച ഗൂഗിൾ ഇനിയെങ്ങോട്ട്? നാളെ എന്തു സംഭവിക്കും?

sundar-pichai

20 വർഷങ്ങളുടെ ചരിത്രവും പേറി നിൽക്കുകയാണു ഗൂഗിൾ എന്ന വൻമരം. വെബ് 1.0 (1999നു മുൻപുള്ള ഇന്റർനെറ്റ്) യുഗത്തിൽനിന്ന് എത്രയോ പുരോഗമിച്ചിരിക്കുന്നു കാര്യങ്ങൾ. കണക്റ്റഡായ ഉപകരണങ്ങൾ, ബഹുവിധമായ മൾട്ടിമീഡിയ കലക്‌ഷനുകൾ, സ്മാർട് ഏജന്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വെബ് 4.0 യുഗത്തിലാണ് ഇപ്പോൾ. ലോകത്തിലെ എല്ലാ ഇന്റർനെറ്റ് ഉപയോക്താക്കളുടെയും മേൽ സ്വാധീനം ചെലുത്തിയാണ് ഗൂഗിൾ ഇന്നത്തെ നിലയിലേക്കു വളർന്നത്. 

1998ൽ സ്റ്റാൻഫഡിലെ രണ്ടു പിഎച്ച്ഡി വിദ്യാർഥികളുടെ തലയിൽ വിരിഞ്ഞ ആശയം ഇന്നു ലോകം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ബുക്കുകളുടെ പിന്നിൽ റിവേഴ്സ് ഇൻഡെക്സ് നാം കണ്ടിട്ടുണ്ടല്ലോ, നമുക്ക് ആവശ്യമുള്ളവയിലേക്കു തിരഞ്ഞുചെല്ലാൻ ഇവ ഉപകരിക്കും. ഇത്തരത്തിൽ ഇന്റർനെറ്റിൽ ഒരു വലിയ റിവേഴ്സ് ഇൻഡെക്സ് സൃഷിടിക്കുക എന്ന അവരുടെ ആശയമാണു ഈ വിജയഗാഥകൾക്കെല്ലാം ആധാരമായത്.

ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ചു വെബ് കണ്ടന്റ് സ്ക്രീനിലെത്തിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം രൂക്ഷമായിരുന്ന കാലമാണ് അത്. ഇക്കാര്യത്തിൽ ഗൂഗിൾ വൻവിജയം നേടി. പിന്നീട് ആഡ്‌വേഡ്സിലൂടെ പരസ്യങ്ങളുടെ കാര്യത്തിലും വൻവിപ്ലവമൊരുക്കി. ഇരുപതാം വാർഷികം ഗൂഗിൾ പിന്നിടുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഭാവിയുടെ ഗൂഗിൾ എന്തൊക്കെ നൽകുമെന്നാണ്..

1. സെമാന്റിക് സെർച്ച് എൻജിൻ

ഇപ്പോഴും സാങ്കേതികലോകത്തെ ഒരു ചോദ്യം. നമ്മൾ തിരയുന്നതിന്റെ പൂർണമായ അർഥം തിരിച്ചറി‍ഞ്ഞാണോ ഗൂഗിൾ ഫലങ്ങൾ നൽകുന്നത്. ഉപയോക്താവുദ്ദേശിക്കുന്നതിന്റെ പൂർണ അർഥം തിരിച്ചറിഞ്ഞു ഫലങ്ങൾ നൽകുന്ന ‘സെമാന്റിക്’ സംവിധാനത്തെക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും പ്രാരംഭദിശയിൽ തന്നെ.‌‌ സെമാന്റിക് രീതിയിലുള്ള സെർച്ച് എൻജിനായി ഗൂഗിൾ മാറിയേക്കാം. ഇതോടൊപ്പം തന്നെ ഉപയോക്താവിനു ഫീഡ്ബാക്ക് നൽകുന്ന സംവിധാനം, പൂർണശേഷിയുള്ള വോയ്സ് സേർച്ച്, നിലവിലെ ടെൻസർഫ്ലോയ്ക്ക് ഉപരിയായുള്ള മികവുറ്റ മെഷീൻ ലേണിങ് അവസരങ്ങൾ എന്നിവ.

2. പഴ്സനൽ അസിസ്റ്റന്റ്‌

ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങൾ നിയന്ത്രിക്കുന്ന, ബുദ്ധിയും കർമശേഷിയുമുള്ള ഒരു ഇന്റലിജന്റ് പഴ്സനൽ അസിസ്റ്റന്റ്. ഇ–മെയിലുകൾ, അപ്പോയിൻമെന്റുകൾ, ബില്ലുകൾ അടച്ചോ എന്നു പരിശോധിക്കൽ, ട്രാവൽ ബുക്കിങ്, ഹെൽത്ത് ചെക്കപ്പിന്റെ ഷെഡ്യൂൾ എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഈ അസിസ്റ്റന്റ് ആയിരിക്കും.

3. ബ്രോഡ്കാസ്റ്റ്

തീർത്തും ഇന്ററാക്ടീവായ വിഡിയോ എന്റർടെയിൻമെന്റ് ചാനലുകൾ ഇന്നത്തെ വിഡിയോ സ്ട്രീമിങ് രീതികളെ മാറ്റിമറിച്ചേക്കാം.ക്ലൗ‍ഡിന്റെ സാധ്യത പരിഗണിച്ച് മെച്ചപ്പെട്ട ഡേറ്റ ശേഖരണ സംവിധാനങ്ങളും നിലവിൽ വരാം.