മാതൃകാ പ്രൊഫൈൽ ചിത്രം, ട്വിറ്ററിലെ ആ മുട്ട ഇനിയില്ല

ട്വിറ്ററിൽ സ്വന്തം പ്രൊഫൈൽ ചിത്രം ഇല്ലാത്തവർക്കായി ട്വിറ്റർ തന്നെ നൽകിയിരുന്ന മാതൃകാ പ്രൊഫൈൽ ചിത്രമായ മുട്ടയുടെ ചിത്രം (ട്വിറ്റർ എഗ്ഗ്) ട്വിറ്റർ നീക്കം ചെയ്യുന്നു. മറ്റു സോഷ്യൽ നെറ്റ് വർക്കുകളിലെപ്പോലെ നിഴൽരൂപങ്ങളാവും ഇനിയുണ്ടാവുക. ട്വിറ്ററിന്റെ വളർച്ചയുടെ കാലം മുതൽ വിവിധ പ്രൊഫൈൽ ചിത്രങ്ങൾ കടന്നുവന്നിട്ടുണ്ടെങ്കിലും 2010 മുതൽ നിലവിലുള്ള മുട്ടച്ചിത്രമാണ് ഏറ്റവും പ്രചാരം നേടിയത്. 

ഇപ്പോൾ മുട്ട മാറ്റാനും ട്വിറ്ററിന് ഒരു കാരണമുണ്ട്. അനേകം ആളുകൾ ഇനിയും ട്വിറ്ററിൽ പ്രൊഫൈൽ ചിത്രം അപ് ലോഡ് ചെയ്തിട്ടില്ല. ഇതിനു കാരണം മുട്ടയാണത്രേ. പലർക്കും യഥാർഥ പ്രൊഫൈൽ ചിത്രത്തെക്കാൾ സംതൃപ്തി നൽകുന്നത് മുട്ടയാണെന്ന കണ്ടെത്തലിനെ തുടർന്ന് ഇത്ര കലാമൂല്യമുള്ള ചിത്രം പ്രൊഫൈൽ മാതൃകയായി നൽകേണ്ടെന്നു ട്വിറ്റർ തീരുമാനിക്കുകയായിരുന്നു. 

ആളുകളെ ബോറടിപ്പിക്കുന്ന, മറ്റേതെങ്കിലും ചിത്രമോ സ്വന്തം ചിത്രമോ അപ് ലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന പുതിയ നിഴൽച്ചിത്രമായിരിക്കും ഇനി ട്വിറ്ററിന്റെ പ്രൊഫൈൽ മാതൃകാ ചിത്രം.