Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ഫീച്ചറുകൾ, വാട്സാപ്പിന് പുതിയ മുഖം

whatsapp-voice

പുതിയ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്‌സാപ്പ്‍. ഏറ്റവും പുതുതായി വന്ന മാറ്റമാണ് വോയ്‌സ് മെയില്‍. ഈ ഫീച്ചർ ആന്‍ഡ്രോയിഡിലും ലഭ്യമാണ്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന വാട്സാപ്പിന്റെ പുതിയ വേർഷനിൽ ഈ സേവനമുണ്ട്. കൂടാതെ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ വേര്‍ഷനില്‍ ഒരേസമയം ഒന്നിലധികം പേര്‍ക്ക് കണ്ടന്റുകള്‍ ഷെയര്‍ ചെയ്ത് നല്‍കാനും ഓപ്ഷനുണ്ട്.

വാട്‌സാപ്പിന്റെ v2.16.225 വേര്‍ഷനില്‍ ഇപ്പോള്‍ കോള്‍ ബാക്ക്, വോയ്‌സ് മെയില്‍ ഫീച്ചറുകള്‍ ലഭ്യമാണ്. കൂടുതല്‍ മാറ്റങ്ങള്‍ ഉടനെ പ്രതീക്ഷിക്കാമെന്നു കമ്പനി അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഈ ആഴ്ചയില്‍ iOS ലും വന്നു. വാട്‌സാപ്പ് കോള്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള്‍ ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ വോയ്‌സ് മെയില്‍ ആയി അയാള്‍ക്ക് സന്ദേശം അയക്കാം. വോയ്‌സ് മെസേജ് അയക്കുന്ന പോലെ തന്നെയാണ് ഇതും. പക്ഷേ, അയക്കുന്നതിനു മുന്‍പ് റെക്കോഡ് ചെയ്ത ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നിയാല്‍ ഒരു രക്ഷയുമില്ല. എന്നാല്‍ വൈകാതെ ഇത് മാറുമെന്നാണ് അറിയുന്നത്.

ഇത് കൂടാതെ 2.16.230 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരേ സന്ദേശം ഒരേ സമയത്ത് ഒരുപാട് പേർക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയും. മുന്‍പ് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം മെസേജ് അയക്കാനേ സാധിച്ചിരുന്നുള്ളൂ. ഇതിനായി കോണ്‍ടാക്റ്റുകള്‍ സെലക്റ്റ് ചെയ്യുക മാത്രമേ വേണ്ടൂ. പിന്നെ ഒരുമിച്ച് ഒറ്റയടിക്ക് എല്ലാവര്‍ക്കും മെസേജ് പൊയ്‌ക്കോളും. ഗ്രൂപ്പ് ചാറ്റുകളിലെയ്ക്കും ഇങ്ങനെ അയക്കാം. ഏറ്റവും കൂടുതല്‍ തവണ ചാറ്റ് ചെയ്യുന്ന മൂന്നു അക്കൗണ്ടുകള്‍ വാട്‌സാപ്പ് ഇവിടെ നിർദ്ദേശിക്കും.

പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നറിയണമെങ്കില്‍ ഗൂഗിള്‍ പ്ലേയുടെ 'ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാം ഫോര്‍ വാട്‌സാപ്പ് ' എന്നതിൽ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ഏറ്റവും പുതിയ വാട്‌സാപ്പ് പതിപ്പ് നോക്കി അപ്‌ഡേറ്റ് ചെയ്യുകയും വേണം. അല്ലെങ്കില്‍ APK മിററിൽ നിന്നും signed apk ഡൗണ്‍ലോഡ് ചെയ്‌തെടുത്താലും മതിയാകും. വിഡിയോ കോളിങ് സൗകര്യം, ജിഫ് ഇമേജ് ഷെയറിങ് എന്നിവയും ഉടനെ വരുമെന്ന് സൂചനയുണ്ട്. വലിയ ഇമോജികളും വിഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ സൂം ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഈയിടെ വാട്‌സാപ്പിൽ ഉൾപ്പെടുത്തിയിരുന്നു.

related stories